ഡി.ആര്.എസ്. എടുക്കരുതേയെന്ന് പന്ത്, സങ്കോചിച്ച് കോഹ്ലി, ഒടുവില്‍ സിറാജിനെ വിശ്വസിച്ചു... ശേഷം സ്ക്രീനില്‍!!!
സിറാജിന്റെ നിര്‍ബന്ധപ്രകാരമാണ് പലപ്പോഴും കോഹ്ലി ഡി.ആര്.എസിന് പോകാന്‍ മുതിരുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും സമാനമായ സംഭവം അരങ്ങേറി.
14 Aug 2021 5:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇതിനു പിന്നാലെ ഇംഗ്ലീഷ് നായകന് ജോ റൂട്ടും ഓപ്പണര്‍ റോറി ബേണ്‍സും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിങ്. 21-ാം ഓവറില്‍ ആദ്യ പന്ത് ബൗണ്ടറി കടത്തിയ റൂട്ടിനെ പിന്നീട് അവസാന പന്തില്‍ മനോഹരമായ ഒരു ഡെലിവറിയിലൂടെ സറാജ് കുരുക്കി.
പ്രതീക്ഷിച്ചതിലും അധികം സ്വിങ് ചെയ്ത പന്തില്‍ ബാറ്റുവച്ച റൂട്ടിന് പിഴച്ചു. ഉടന്‍ സിറാജിന്റെ എല്‍.ബി.ഡബ്ല്യു. അപ്പീല്‍. പക്ഷേ അമ്പര്‍ നിരസിച്ചു. സിറാജിന് തീരുമാനം ഡി.ആര്.എസിനു വിടണമെന്ന് ആവശ്യം. പക്ഷേ 'മുന്‍കാല' അനുഭവങ്ങള്‍ ഓര്‍മയില്‍ ഉള്ള നായകന് കോഹ്ലിക്ക് ഒരു ചെറിയ 'ഭയം'. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഓടിയെത്തി കോഹ്ലിയെ തടഞ്ഞു.
എന്നാല്‍ ഒടുവില്‍ തന്റെ ബൗളറെ നായകന് വിശ്വാസത്തിലെടുത്തതോടെ തീരുമാനം മൂന്നാം അമ്പയറിലേക്ക്. ഒടുവില്‍ ക്യാമറക്കണ്ണുകളിലോടെ നോക്കിയപ്പോള്‍ സിറാജ് എറിഞ്ഞ ആ മനോഹരമായ പന്ത് നേരിയ വ്യത്യാസത്തില്‍ റൂട്ടിന്റെ ലെഗ് സ്റ്റംപ് ഒഴിവാക്കി പോകും എന്നു തെളിഞ്ഞു; ഇന്ത്യക്കും കോഹ്ലിക്കും വീണ്ടുമൊരു റിവ്യൂ നഷ്ടം.
തേര്‍ഡ് അമ്പയറിന്റെ തീരുമാനം സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ കോഹ്ലിയുടെ റിയാക്ഷന് തന്നെ വ്യക്തമാക്കും ഡി.ആര്.എസും താനും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ. കോഹ്ലിയുടെ തീരുമാനങ്ങള്‍ പലതും തനെറ നിര്ബന്ധപ്രകാരമായിരുന്നെന്ന് അറിയാമായിരുന്നു സിറാജ് സ്ക്രീനിലേക്കു നോക്കാതെ മുഖംപൊത്തിയിരിക്കുകയായിരുന്നു അപ്പോള്‍.