Top

ക്രിക്കറ്റും ഒളിമ്പിക്‌സിലേക്ക്; ഉറച്ച തീരുമാനവുമായി ഐ.സി.സി. മുന്നോട്ട്

2028 ഒളിമ്പിക്‌സ് മുതല്‍ ക്രിക്കറ്റിനെയും ഉള്‍പ്പെടുത്തണമെന്നു ചൂണ്ടിക്കാട്ടിയുള്ള അപേക്ഷ ഐ.സി.സി. രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിക്ക് ഉടന്‍ സമര്‍പ്പിക്കും.

10 Aug 2021 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്രിക്കറ്റും ഒളിമ്പിക്‌സിലേക്ക്; ഉറച്ച തീരുമാനവുമായി ഐ.സി.സി. മുന്നോട്ട്
X

ക്രിക്കറ്റിനെ ഒളിമ്പിക്‌സിലെ മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ മുന്നോട്ട്. 2028 ഒളിമ്പിക്‌സ് മുതല്‍ ക്രിക്കറ്റിനെയും ഉള്‍പ്പെടുത്തണമെന്നു ചൂണ്ടിക്കാട്ടിയുള്ള അപേക്ഷ ഐ.സി.സി. രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിക്ക് ഉടന്‍ സമര്‍പ്പിക്കും.

തങ്ങളുടെ ഔദ്യോഗിക് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഐ.സി.സി. ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ നടപടിക്രമങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും വേണ്ട ഇടപെടലുകള്‍ നടത്താനും പ്രത്യേക പ്രവര്‍ത്തക സമിതിയെയും ഐ.സി.സി. നിയമിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇയാന്‍ വാട്‌ാേറാണ് സമിതിയുടെ അധ്യക്ഷന്‍. ഐ.സി.സി. സ്വതന്ത്ര ഡയറക്ടര്‍ ഇന്ദ്ര ന്യൂയി, സിംബാബ്‌വെ ക്രിക്കറ്റ് ചെയര്‍മാന്‍ തവെംഗ്വ മുകുവാനി, ഐ.സി.സി. അസോസിയേറ്റ് മെമ്പര്‍ ഡയറക്ടറും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായ മഹിന്ദ, യു.എസ്.എ. ക്രിക്കറ്റ് ചെയര്‍മാനെ പരാഗ് മറാത്തെ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

Popular Stories

    Next Story