Top

''ബാഴ്‌സലോണ വിട്ട് മെസി പാരീസില്‍ എത്തുമെന്ന് ആരെങ്കിലും കരുതിയോ?''; പി.എസ്.ജിയിലെ അതൃപ്തി തുറന്നുകാട്ടി എംബാപ്പെ

2022 വരെയാണ് പി.എസ്.ജിയുമായി താരത്തിന്റെ കരാര്‍. അതിനു ശേഷം ക്ലബ് വിടുമോയെന്ന ചോദ്യത്തിന് ''ഫുട്‌ബോളില്‍ ഇന്നലത്തെ സത്യമല്ല ഇന്നത്തേത്. അതല്ല നാളത്തേത്. മുമ്പ് ലയണല്‍ മെസി പി.എസ്.ജിയില്‍ കളിക്കും എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിച്ചിരുന്നോ?'' എന്നായിരുന്നു എംബാപ്പെയുടെ മറുപടി.

6 Oct 2021 1:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാഴ്‌സലോണ വിട്ട് മെസി പാരീസില്‍ എത്തുമെന്ന് ആരെങ്കിലും കരുതിയോ?; പി.എസ്.ജിയിലെ അതൃപ്തി തുറന്നുകാട്ടി എംബാപ്പെ
X

ഈ സീസണ്‍ അവസസാനത്തോടെ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്നു വ്യക്തമായ സൂചന നല്‍കിയ ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ. പി.എസ്.ജിയുമായി താന്‍ കരാര്‍ നീട്ടുന്നില്ലെന്നു തീരുമാനമെടുത്തതിനു പിന്നാലെ തന്നെ ഇക്കാര്യം ക്ലബിനെ അറിയിച്ചതാണെന്നും എന്നാല്‍ തന്നെ റിലീസ് ചെയ്യാന്‍ ക്ലബ് തയാറായില്ലെന്നും താരം ഒരഭിമുഖത്തില്‍ വ്യക്തമാക്കി.

''നിലവാരമുള്ള ഒരു പകരക്കാരനെ കണ്ടെത്തുന്നതിന് ക്ലബിന് തന്റെ ട്രാന്‍സ്ഫര്‍ ഫീ ഉപയോഗപ്പെടുമെന്ന് കരുതി. എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കിയ ക്ലബാണിത്. ഇവിടെ ചെലവഴിച്ച സമയങ്ങളിലെല്ലാം ഞാന്‍ സന്തോഷവാനായിരുന്നു. എന്നാല്‍ വിടുതല്‍ വേണമെന്ന എന്റെ അഭ്യര്‍ഥന ക്ലബ് ചെവിക്കൊണ്ടില്ല. ഇനിയിപ്പോള്‍ വരുന്ന സീസണില്‍ ഫ്രീ ഏജന്റായി ഞാന്‍ മറ്റൊരു ക്ലബിലേക്കു പോയേക്കാം'' എംബാപ്പെ പറഞ്ഞു.

2022 വരെയാണ് പി.എസ്.ജിയുമായി താരത്തിന്റെ കരാര്‍. അതിനു ശേഷം ക്ലബ് വിടുമോയെന്ന ചോദ്യത്തിന് ''ഫുട്‌ബോളില്‍ ഇന്നലത്തെ സത്യമല്ല ഇന്നത്തേത്. അതല്ല നാളത്തേത്. മുമ്പ് ലയണല്‍ മെസി പി.എസ്.ജിയില്‍ കളിക്കും എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിച്ചിരുന്നോ?'' എന്നായിരുന്നു എംബാപ്പെയുടെ മറുപടി.

ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്ന ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ആഴ്ചയാണ് താന്‍ ക്ലബ് വിടാന്‍ ആവശ്യപ്പെട്ടതെന്ന പി.എസ്.ജി ഡയറക്ടര്‍ ലിയനാര്‍ഡോയുടെ വാദവും താരം തള്ളി. കഴിഞ്ഞ ജൂലൈയില്‍ തന്നെ വിടുതല്‍ വേണമെന്നു താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ക്ലബ് അതു മുഖവിലയ്ക്ക് എടുക്കാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംബാപ്പെയ്ക്ക് വേണ്ടി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് നിരവധി ഓഫറുകളാണ് പി.എസ്.ജിക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ഇതെല്ലാം ഫ്രഞ്ച് ക്ലബ് നിരസിക്കുകയായിരുന്നു.

പി.എസ്.ജിയില്‍ താനും ബ്രസീല്‍ താരം നെയ്മറും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പന്ത് തനിക്കു പാസ് ചെയ്യാതിരുന്ന നെയ്മറിനെ പറ്റി പറഞ്ഞത് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് കരുതിയില്ലെന്നും എംബാപ്പെ കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories