Top

''ഞാന്‍ മരിച്ചെന്ന് എനിക്കു തോന്നുന്നു. ഇങ്ങനെ ആരോടും പെരുമാറരുത്'' വൈകാരിക പ്രതികരണവുമായി വിനേഷ് ഫോഗാട്ട്‌

14 Aug 2021 8:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ മരിച്ചെന്ന് എനിക്കു തോന്നുന്നു. ഇങ്ങനെ ആരോടും പെരുമാറരുത് വൈകാരിക പ്രതികരണവുമായി വിനേഷ് ഫോഗാട്ട്‌
X

ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ താന്‍ നേരിടുന്ന അവഗണനയിലും കുറ്റപ്പെടുത്തലുകളിലും വൈകാരിക പ്രതികരണവുമായി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ട്. ഈ അവസ്ഥ സഹിക്കാനാകുന്നില്ലെന്നും 'മരിച്ചത്' പോലെയാണ് തനിക്കു തോന്നുന്നതെന്നും വിനേഷ് പറഞ്ഞു.

ടോക്യോയിലെ പരാജയത്തിനും നിരാശപ്പെടുത്തിയ പ്രകടനത്തിനും ശേഷം തന്റെ ഫോണ്‍ പോലും നിശബദ്ധമായെന്നും താന്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്നു തനിക്കുതന്നെ തോന്നുന്നില്ലെന്നും വിനേഷ് പറഞ്ഞു.

''ഒരു സ്വപ്നത്തില്‍ ഉറങ്ങുകയാണെന്ന് തോന്നുന്നു. എന്താണ് എനിക്ക് സംഭവിച്ചത്. ഒന്നും ആരംഭിച്ചിട്ടില്ലെന്നു തോന്നുന്നു. കഴിഞ്ഞ ഒരാഴ്ച എല്ലാം കൊണ്ടും ശൂന്യമായിരുന്നു. ഒരു ഫോണ്‍ കോള്‍ പോലുമില്ല. ആര്‍ക്കും ഞാന്‍ എന്നൊരു വ്യക്തി ഉണ്ടെന്ന് അറിയാത്തതു പോലെ, അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോയതു പോലെ. ഈ ഒരാഴ്ച മനസില്‍ എന്തൊക്കെയോ നടക്കുന്നു. ഞാന്‍ ഗുസ്തിക്ക് വേണ്ടി എല്ലാം നല്‍കി, എന്നാല്‍ അത് നിര്‍ത്താനുള്ള സമയമായി എന്നു തോന്നിക്കുന്നു ഒരുസമയത്ത്. എന്നാല്‍ മറ്റൊരു സമയം ഞാന്‍ ഗുസ്തി നിര്‍ത്തുകയും അതിനു വേണ്ടി പരിശ്രമിക്കാതിരിക്കുകയും ചെയ്താല്‍ അത് എനിക്ക് വലിയ നഷ്ടമായിരിക്കും എന്നും തോന്നിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ.''- വിനേഷ് കുറിച്ചു.

''എന്താണ് സംഭവിച്ചതെന്ന് സഹ കായികതാരങ്ങള്‍ ചോദിക്കുന്നില്ല, ഞാന്‍ ചെയ്ത തെറ്റാണ് അവര്‍ പറയുന്നത്. അവര്‍ അവരുടേതായ കാഴ്ചപ്പാട് ഉണ്ടാക്കിയത് കണ്ട് ഞാന്‍ ഞെട്ടി. അവിടെ എന്താണ് സംഭവിച്ചതെന്ന് എന്നോട് ചോദിക്കൂ. അല്ലാതെ നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്റെ വായില്‍ തിരുകാന്‍ ശ്രമിക്കരുത്. ഞാന്‍ ചെയ്തില്ല. ക്ഷമിക്കണം.''- അവര്‍ കൂട്ടിച്ചേര്‍ത്തു.

ടോക്യോയിലും റിയോയിലും താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും എന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും വിനേഷ് പറഞ്ഞു. ''എനിക്ക് ഇപ്പോള്‍ കരയാന്‍ തോന്നുന്നു. എനിക്ക് ഇപ്പോള്‍ ഒട്ടും മാനസിക ആരോഗ്യമില്ല. എല്ലാവരും കത്തിയുമായി എനിക്ക് എതിരെ നില്‍ക്കുകയാണ്. എന്റെ തോല്‍വിയില്‍ ടീമിലെ മറ്റുള്ളവരെ പഴിക്കാതെ ഇരിക്കുക.''- അവര്‍ വ്യക്തമാക്കി.

ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ഗുസ്തിയില്‍ 53 കിലോ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ആദ്യ റൗണ്ടില്‍ തന്നെ വിനേഷ് തോറ്റിരുന്നു. പിന്നീട് റെപ്പാഷെ റൗണ്ടിലേക്ക് മത്സരിച്ചെങ്കിലും യോഗ്യത നേടാനാവാതെ പുറത്തായിരുന്നു. ഇതിനു പിന്നാലെ ഒളിമ്പിക്‌സിനിടയില്‍ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് വിനേഷിനെതിരേ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ നടപടി സ്വീകരിച്ചിരുന്നു.

ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം താമസിക്കാന്‍ വിസമ്മതിച്ചതിനാണ് നടപടി. ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന് എല്ലാം ഒരുമിച്ചാണ് താമസസൗകര്യം ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് എത്തിയവര്‍ക്കൊപ്പം താമസിക്കാനാകില്ലെന്നും തനിക്ക് കോവിഡ് പകരുമെന്നും താരം ശഠിച്ചതാണ് നടപടിക്കു കാരണമായത്.

ഒളിമ്പിക്‌സിനുള്ള തയാറെടുപ്പിനായി ഏറെക്കാലമായി വിദേശത്തായിരുന്ന വിനേഷ് ഹംഗറിയില്‍ നിന്നാണ് ടോക്യോയില്‍ എത്തിയത്. കോച്ച് വോളോര്‍ അക്കോസിനോടൊത്താണ് പരിശീലനം നടത്തിയതെങ്കിലും ഗെയിംസ് വില്ലേജില്‍ താമസിക്കുവാനും മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പരിശീലിക്കുവാനും വിസമ്മതിക്കുകയായിരുന്നു. ഇത് കൂടാതെ ഇന്ത്യയുടെ ഔദ്യോഗിക ജഴ്‌സി സ്‌പോണ്‍സറായ ശിവ് നരേശിന്റെ ജഴ്‌സി ഇടാനും താരം കൂട്ടാക്കില്ല. മത്സരത്തില്‍ നൈക്കിന്റെ ജഴ്‌സി അണിഞ്ഞാണ് വിനേഷ് മത്സരത്തിനിറങ്ങിയത്.

Popular Stories

    Next Story