Top

'ആരാണവള്‍'; തോല്‍വിക്കിടയിലും ദീപക് ചഹാറിന്റെ ഹൃദയം കവര്‍ന്ന സുന്ദരിയേ തേടി ആരാധകര്‍

അത്രയധികം ശ്രദ്ധിക്കപ്പെട്ട മത്സരത്തിനു ശേഷം നടന്ന ചെറിയ നിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുന്നത്. മത്സരത്തിന് ശേഷം ഗ്യാലറിയില്‍ ഉണ്ടായിരുന്ന ഗേള്‍ ഫ്രണ്ടിനെ പ്രോപോസ് ചെയ്ത് ചെന്നൈ താരം ദീപക് ചാഹര്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

7 Oct 2021 4:08 PM GMT
ശ്യാം ശശീന്ദ്രന്‍

ആരാണവള്‍; തോല്‍വിക്കിടയിലും ദീപക് ചഹാറിന്റെ ഹൃദയം കവര്‍ന്ന സുന്ദരിയേ തേടി ആരാധകര്‍
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടന്ന ശ്രദ്യേ പോരാട്ടമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മില്‍ നടന്നത്. സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് ഉജ്വല ജയം. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഏഴ് ഓവര്‍ ബാക്കി നില്‍ക്കെ ജയം പിടിച്ചെടുത്തു.

നിര്‍ണായകമ മത്സരത്തില്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ച് 42 പന്തില്‍ 98 റണ്‍സെടുത്ത നായകന്‍ കെ.എല്‍. രാഹുലാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിര്‍ത്തുകയും ചെയ്തു.

അത്രയധികം ശ്രദ്ധിക്കപ്പെട്ട മത്സരത്തിനു ശേഷം നടന്ന ചെറിയ നിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുന്നത്. മത്സരത്തിന് ശേഷം ഗ്യാലറിയില്‍ ഉണ്ടായിരുന്ന ഗേള്‍ ഫ്രണ്ടിനെ പ്രോപോസ് ചെയ്ത് ചെന്നൈ താരം ദീപക് ചാഹര്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

പ്രൊപ്പോസലിന് 'യെസ്' പറഞ്ഞതോടെ ചാഹര്‍ മോതിരം അണിയിക്കുകയായിരുന്നു. നിമിഷങ്ങള്‍ കൊണ്ട് തന്നെ ദീപക് ചാഹറിന്റെ പ്രൊപ്പോസല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.



എന്നാല്‍ ചെന്നൈയുടെയുംടീം ഇന്ത്യയുടെയും ഏറ്റവും പ്രോമിസിങ് താരമായ ദീപക്കിന്റെ ഹൃദയം കവര്‍ന്ന ആ 'സുന്ദരി' ആരാണെന്നറിയാനുള്ള നെട്ടോട്ടത്തിലാണ് ചെന്നൈ ആരാധകര്‍. മത്സരശേഷം സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്ന മലയാളി ക്രിക്കറ്റ് ആരാധകര്‍ പോലും ആ പ്രൊപ്പോസല്‍ വീഡിയോ പങ്കുവച്ചിരുന്നു.

പക്ഷേ ആര്‍ക്കും ആ പെണ്‍കുട്ടിയെ തിരിച്ചറിയാനായില്ല്. ദീപക്കിന്റെ അര്‍ധസഹോദരനും മുംബൈ ഇന്ത്യന്‍സ് താരവുമായ രാഹുല്‍ ചഹാറാണ് ട്രോളന്മാരുടെ ഇഷ്ട ഇര ആയിരിക്കുന്നത്. ഐ.പി.എല്‍. കളിക്കാനായി യു.എ.ഇയില്‍ എത്തിയ തന്റെ 'ജേ്യഷ്ഠന്‍' ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയത് താന്‍ അറിഞ്ഞില്ലല്ലോ എന്ന മട്ടിലാണ് രാഹുലിനെ ട്രോളന്മാര്‍ പൊങ്കാല ഇടുന്നത്.

Next Story