Top

'പ്രതിരോധം പോലും തീർക്കാനാവാതെ പുറത്ത്'; കോലി അരിശം തീർത്തത് ഡ്രസ്സിം​ഗ് റൂമിൽ, വീഡിയോ

16 Aug 2021 12:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിരോധം പോലും തീർക്കാനാവാതെ പുറത്ത്; കോലി അരിശം തീർത്തത് ഡ്രസ്സിം​ഗ് റൂമിൽ, വീഡിയോ
X

ലണ്ടൻ: ഇം​ഗ്ലണ്ടിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിക്ക് അത്ര ശുഭകരമായ കാര്യങ്ങളല്ല സംഭവിക്കുന്നത്. ബാറ്റിംഗില്‍ നിരന്തരം പരാജയപ്പെട്ട താരം കടുത്ത സമ്മർദ്ദത്തിലാണ്. അവസാന ഏഴ് ഇന്നിങ്‌സുകളിൽ ഒരു അർധ സെഞ്ചുറി പോലും സൂപ്പർ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നില്ലെന്ന് മാത്രമല്ല, ആദ്യ ടെസ്റ്റിൽ ഒരു ഡോൾഡൺ ഡെക്കും താരത്തിന് തലവേദനയായി മാറി. ഇതില്‍ ആറ് ഇന്നിംഗ്സുകളും കളിച്ചത് ഇംഗ്ലണ്ടിലെ പിച്ചിലാണെന്നത് ഓർക്കണം.

ഇന്ത്യയുടെ വാലറ്റത്തിന് പോലും തിളങ്ങാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പിച്ചുകളിലൊന്നാണ് ഇംഗ്ലണ്ടിലേത്. ഏത് നിമിഷവും കാര്യങ്ങള്‍ അനുകൂലമാക്കാന്‍ ഇവിടെ ബാറ്റ്സ്മാന്‍മാർക്ക് കഴിയും. ലോഡ്സിൽ ആദ്യ ഇന്നിം​ഗ്സിൽ 42ഉം രണ്ടാം ഇന്നിം​ഗ്സിൽ 20 റൺസുമാണ് താരത്തിന് നേടാനായത്. ലോഡ്സ് രണ്ടാം ഇന്നിംഗ്സിലെ പുറത്താവൽ അത്ര പോസിറ്റീവായിട്ടില്ല കോലി നേരിട്ടത്. ഡ്രസിം​ഗ് റൂമിലെത്തി ഇതിന്റെ അരിശം തീർക്കുകയും ചെയ്തു.

വീഡിയോ കാണാം.



Next Story