Top

'ബൗണ്ടറി അടിച്ചു, പിന്നെ വന്ന പന്ത് സാം കറണ്‍ കണ്ടു പോലുമില്ല'; സിറാജിന്റെ ചെറ്യേ പേടിപ്പിക്കല്‍, വീഡിയോ

പതിവിലും കൂടുതല്‍ റണ്ണപ്പെടുത്ത് എത്തിയ സിറാജിന്റെ മിന്നും ബൗണ്‍സര്‍ കറണിന്റെ ഹെല്‍മെറ്റിന് നേരെ കുത്തിയുര്‍ന്നു

8 Aug 2021 2:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബൗണ്ടറി അടിച്ചു, പിന്നെ വന്ന പന്ത് സാം കറണ്‍ കണ്ടു പോലുമില്ല; സിറാജിന്റെ ചെറ്യേ പേടിപ്പിക്കല്‍, വീഡിയോ
X

ഐപിഎല്ലില്‍ ഇന്ത്യക്കാരുടെ പ്രിയങ്കരനായ ഓള്‍റൗണ്ടറാണ് ഇംഗ്ലണ്ട് താരം സാം കറണ്‍. എന്നാല്‍ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമ്പോള്‍ സ്ഥിതി മറ്റൊന്നാണ്. ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ ഇക്കാര്യം വ്യക്തമാവുന്ന ഒരു സംഭവവും അരങ്ങേറി. ക്രീസില്‍ സാം കറണ്‍, മുഹമ്മദ് സിറാജിന്റെ ആദ്യ പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞു, സ്‌കോറിംഗിന് വേഗം കൂട്ടാനുള്ള വ്യഗ്രതയിലായിരുന്നു കറണ്‍. എന്നാല്‍ പതിവിലും കൂടുതല്‍ റണ്ണപ്പെടുത്ത് എത്തിയ സിറാജിന്റെ മിന്നും ബൗണ്‍സര്‍ കറണിന്റെ ഹെല്‍മെറ്റിന് നേരെ കുത്തിയുര്‍ന്നു. ഒഴിഞ്ഞുമാറിയ താരം രക്ഷപ്പെട്ടുവെന്ന് വേണം പറയാന്‍. ബൗണ്‍സര്‍ കറണ്‍ കണ്ടുപോലുമില്ലെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പ്രതികരിച്ചത്. അവിടെയും അവസാനിച്ചില്ല ബൗണ്ടറി സൃഷ്ടിച്ച പ്രകടനം.

ബൗണ്‍സറിന്റെ പ്രതിഫലനം എന്നോണം സിറാജ് പിച്ചിലൂടെ നടന്ന് കറണിനോട് ചില വാക്കുകളും പറഞ്ഞു. രംഗം തണുപ്പിക്കാന്‍ സാക്ഷാല്‍ വിരാട് കൊഹ്ലി തന്നെ നേരിട്ടെത്തിയെങ്കിലും സിറാജ് സ്ലഡ്ജിംഗ് തുടര്‍ന്നു. ഈ ഇന്നിംഗ്‌സില്‍ കറണിന്റെ ക്യാച്ചെടുത്തതും സിറാജ് തന്നെയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് മാത്രമാണ് സിറാജിന് ലഭിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നും വിക്കറ്റും താരം പോക്കറ്റിലാക്കി. ഇംഗ്ലണ്ടില്‍ ആധികാരിക പ്രകടനമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ നടത്തിയത്. നാല് പേസ് ബൗളര്‍മാരെ പരീക്ഷിക്കാനുള്ള ടീമിന്റെ തന്ത്രം പൂര്‍ണമായും വിജയിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിലും സമാന തന്ത്രമാവും ഇന്ത്യ പുറത്തെടുക്കുക.
അതേസമയം ഇന്ത്യ വിജയമുറപ്പിച്ച മത്സരത്തിന്റെ അഞ്ചാം ദിവസം മഴയെടുത്തു. 209 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ നാലാം ദിവസം 52 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. വിജയമുറപ്പിച്ച മത്സരം അഞ്ചാം ദിവസം പുനരരാംഭിക്കാന്‍ മഴ തടസമായി. ഇതോടെ ട്രെന്‍ഡ് ബ്രിഡ്ജിലെ ചരിത്ര വിജയമാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.


Next Story

Popular Stories