Top

സ്വവ‍ർ​ഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് താരത്തിന് പെൺകുഞ്ഞ് പിറന്നു

21 Aug 2021 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വവ‍ർ​ഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് താരത്തിന് പെൺകുഞ്ഞ് പിറന്നു
X

സിഡ്‌നി: സ്വവ‍ർ​ഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് താരത്തിന് പെൺകുഞ്ഞ് പിറന്നു. ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം മേഗൻ ഷൂട്ടിനും പങ്കാളി ജെസ്സ് ഹോളിയോയ്ക്കുമാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. മേ​ഗൻ തന്നെയാണ് സന്തോഷ വാർത്ത ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ആ​ഗസ്റ്റ് 17ന് രാത്രിയായിരുന്നു ജനനമെന്നും താരം ട്വീറ്റ് ചെയ്തു.

അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധനേടിയ ഇരുവരുടെയും വിവാ​​ഹം നടക്കുന്നത് 2019ലാണ്. ഇരുവരുടെയും ജീവിതത്തിൽ ഒരു കുഞ്ഞുണ്ടാകുമെന്ന് വിവാ​ഹ ശേഷം വെളിപ്പെടുത്തിയിരുന്നു. ​ഗർഭധാരണം സംബന്ധിച്ച് വിവരങ്ങളൊന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല. റിലീ ലൂയിസ് ഷൂട്ട് എന്നാണ് തങ്ങളുടെ പൊന്നോമനയ്ക്ക് ദമ്പതികൾ പേരിട്ടിരിക്കുന്നത്.

Next Story

Popular Stories