Top

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍; ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ മതിലു തീര്‍ക്കാന്‍ രെഹാനയും പൂജാരയും

15 Aug 2021 1:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍; ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ മതിലു തീര്‍ക്കാന്‍ രെഹാനയും പൂജാരയും
X


ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് പുരോഗമിക്കുന്ന മത്സരത്തില്‍ ഇതുവരെ 44 റണ്‍സിന്റെ ലീഡുയര്‍ത്താനെ കോലിപ്പടയ്ക്ക് കഴിഞ്ഞിട്ടുള്ളു. 11 റണ്‍സുമായി ചേതേശ്വര്‍ പൂജാരെയും 12 റണ്‍സുമായി അജിന്‍ക്യെ രെഹാനയുമാണ് ക്രീസില്‍. 75 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലാണ് കളി പുരോഗമിക്കുന്നത്. നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 364ഉം ഇംഗ്ലണ്ട് 391 റണ്‍സും നേടിയിരുന്നു. കളി അവസാനിക്കാന്‍ ഏകദേശം ഒന്നര ദിവസം ബാക്കിയുള്ളപ്പോള്‍ സമനില നേടുകയാവും ഇന്ത്യയുടെ ലക്ഷ്യം.

രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ മാര്‍ക്ക് വുഡ് നടത്തിയ പേസാക്രമണത്തില്‍ ഇന്ത്യയുടെ ഇരു ഓപ്പണര്‍മാരും കൂടാരം കയറി. ആദ്യ ഇന്നിംഗ്‌സില്‍ 83 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെയും 129 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെയും അപ്രതീക്ഷിത പുറത്താകല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. പിന്നീടെത്തിയ നായകന്‍ വിരാട് കൊഹ്ലിക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 20 റണ്‍സെടുത്ത കോലിയെ സാം കറണ്‍ ജോസ് ബട്‌ലറിന്റെ കൈകളിലെത്തിച്ചു. ഇതോടെ തകര്‍ച്ച മണത്ത ഇന്ത്യ അതീവ ജാഗ്രതയോടെയാണ് കളിക്കുന്നത്.

92 പന്ത് നേരിട്ട പൂജാരെ വെറും 11 റണ്‍സാണ് നേടിയത്. 12ല്‍ താഴെയാണ് സ്‌ട്രൈക് റേറ്റ്. ഇന്ന് ബാക്കിയുള്ള ദിനങ്ങളില്‍ കൂടെ വിക്കറ്റ് നഷ്ടമാവാതെ പ്രതിരോധിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞാല്‍ ഇന്ത്യക്ക് സമനില പിടിക്കാം. ഇവരിലാരെങ്കിലും ഇന്ന് പുറത്താവുകയാണെങ്കില്‍ നൈറ്റ് വാച്ച്മാനായി ഇഷാന്തിനെ ഇറക്കാനും സാധ്യകയുണ്ട്. ഇംഗ്ലണ്ട് നായകന്‍ പുറത്താവാതെ നേടിയ 180 റണ്‍സാണ് ടീമിന് മികച്ച ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ സമ്മാനിച്ചത്. ജോണി ബെയര്‍സ്‌റ്റോ (57) അര്‍ധസെഞ്ച്വറി നേടി.

Next Story

Popular Stories