
ഗുവാഹത്തി: രഞ്ജി ട്രോഫിയില് കേരളം ആദ്യ ഇന്നിങ്സ് ലീഡിലേക്ക്. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോള് അസം ഏഴ് വിക്കറ്റ് നഷ്ടത്തില് 231 റണ്സെന്ന നിലയിലാണ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറില് നിന്നും 188 റണ്സ് പിന്നിലാണ് അസം.
ക്യാപ്റ്റന് റിയാന് പരാഗിന്റെ നിര്ണായക സെഞ്ച്വറിയാണ് അസമിനെ 231 റണ്സിലെത്തിച്ചത്. 125 പന്തില് 116 റണ്സാണ് പരാഗിന്റെ സമ്പാദ്യം. രഞ്ജി ട്രോഫിയില് താരത്തിന്റെ തുടര്ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. ആദ്യ മത്സരത്തില് ഛത്തീസ്ഗഢിനെതിരെയും പരാഗ് മൂന്നക്കം തികച്ചിരുന്നു. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നിര്ത്തുമ്പോള് ആകാശ് സെന്ഗുപ്ത (11), മുഖ്താര് ഹുസൈന് (19) എന്നിവരാണ് ക്രീസിലുള്ളത്.
മലേഷ്യൻ ഓപ്പണിൽ പൊരുതി വീണ് സ്വാതികും ചിരാഗും; ചൈനീസ് സംഘത്തിന് കിരീടംരണ്ട് വിക്കറ്റ് നഷ്ടത്തില് 14 റണ്സെന്ന നിലയിലാണ് അസം മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ദിനം രാഹുല് ഹസാരികയുടെയും സിദ്ധാര്ഥ് ശര്മയുടെ വിക്കറ്റുകളാണ് അസമിന് നഷ്ടമായത്. മൂന്നാം ദിനം തുടക്കത്തില് തന്നെ നാല് റണ്സെടുത്ത സുമിത് ഗദിവോങ്കറുടെ വിക്കറ്റ് അസമിന് നഷ്ടമായി. ഇതോടെ അസം 25/3 എന്ന നിലയിലായി. പിന്നീടാണ് അസമിന്റെ രക്ഷാദൗത്യത്തിന് ക്യാപ്റ്റനെത്തിയത്.
ഇപ്പോഴും മികച്ച ബാറ്റർ; ക്രിക്കറ്റ് കരിയർ മതിയാക്കി ഷോൺ മാർഷ്ഓപ്പണര് റിഷവ് ദാസിനെ കൂട്ടുപിടിച്ച് പരാഗ് സ്കോര് 100 കടത്തി. ടീം സ്കോര് 116ല് നില്ക്കേ റിഷവ് (31) മടങ്ങി. പിന്നാലെയെത്തിയ ഗോകുല് ശര്മ്മ (12), സാഹില് ജെയ്ന് (17) എന്നിവര് അതിവേഗം മടങ്ങിയെങ്കിലും പരാഗ് ക്രീസിലുറച്ചു. ആകാശ് സെന്ഗുപ്തയെ സാക്ഷിയാക്കി പരാഗ് സെഞ്ച്വറി തികച്ചു. 49-ാം ഓവറിന്റെ അവസാന പന്തിലാണ് പരാഗ് പുറത്തായത്. 116 റണ്സെടുത്ത ക്യാപ്റ്റനെ സുരേഷ് വിശ്വേശ്വര് വിക്കറ്റിന് മുന്നില് കുരുക്കുകയായിരുന്നു.