Top

ഫ്രീയായി കിട്ടിയ മെസിയെ വേണ്ടെന്നു പറഞ്ഞ ഗ്വാര്‍ഡിയോള ക്രിസ്റ്റിയാനോയെ വാങ്ങുന്നു? ചേരിതിരിഞ്ഞ് ആരാധകര്‍

ഫ്രീയായി കിട്ടിയ മെസിയെ വേണ്ടെന്നു പറഞ്ഞ ഗ്വാര്‍ഡിയോള ക്രിസ്റ്റിയാനോയെ വില കൊടുത്തു വാങ്ങുന്നത് എങ്ങനെയെന്നു മെസി ആരാധകര്‍ ഇനി ന്യായീകരിച്ചു തെളിയിക്കണം.

27 Aug 2021 2:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫ്രീയായി കിട്ടിയ മെസിയെ വേണ്ടെന്നു പറഞ്ഞ ഗ്വാര്‍ഡിയോള ക്രിസ്റ്റിയാനോയെ വാങ്ങുന്നു? ചേരിതിരിഞ്ഞ് ആരാധകര്‍
X

ലയണല്‍ മെസി രണ്ടു പതിറ്റാണ്ടിന്റെ ബന്ധം സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായി വേണ്ടെന്നെു വച്ചപ്പോള്‍ മെസിയെ ചവിട്ടി പുറത്താക്കിയതാണ് എന്നു പറഞ്ഞു ഒരുകൂട്ടം ഫടു്‌ബോള്‍ ആരാധകര്‍. അവര്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു.

കാരണം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു പോയപ്പോള്‍ മറ്റൊരുകൂട്ടം ആരാധകര്‍ പറഞ്ഞു പരത്തിയതും ഇതേ ട്രോള്‍ തന്നെ. എന്നാല്‍ ഇപ്പോള്‍ റൊണാള്‍ഡോ ആരാധകര്‍ക്കു ചിരിക്കാനും മെസി ആരാധകര്‍ക്ക് ചങ്കിടിപ്പേറ്റുന്നതുമായ വാര്‍ത്തയാണ് പുറത്തുവരുന്നത്.

യുവന്റസില്‍ നിന്ന് റൊണാള്‍ഡോയെ 25 മില്യണ്‍ പൗണ്ട് കൊടുത്തു സ്വന്തമാക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി തയാറായെന്ന വാര്‍ത്തയാണ് അവരുടെ ഹാലികളക്കുന്നത്.

മെസി ബാഴ്‌സ വിട്ടപ്പോള്‍ സിറ്റിയിലേക്ക് ആയിരിക്കുമെന്നും മെസിയുടെ പഴയ 'ആശാന്‍' പെപ് ഗ്വാര്‍ഡിയോള വിളിച്ചാല്‍ മെസിക്ക് പോകാതിരിക്കാനാകുമോയെന്നും ചോദിച്ച് ട്രോള്‍ ഉണ്ടാക്കിയവരാണ് മലയാളി ഫുട്‌ബോള്‍ ഫാന്‍സ്. അവര്‍ക്ക് ഇപ്പോള്‍ മറ്റൊരു ഒോാദ്യത്തിന് ഉത്തരം നല്‍കേണ്ട അാസ്ഥയാണ്.

ഫ്രീയായി കിട്ടിയ മെസിയെ വേണ്ടെന്നു പറഞ്ഞ ഗ്വാര്‍ഡിയോള ക്രിസ്റ്റിയാനോയെ വില കൊടുത്തു വാങ്ങുന്നത് എങ്ങനെയെന്നു മെസി ആരാധകര്‍ ഇനി ന്യായീകരിച്ചു തെളിയിക്കണം.പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്ലബ്ബും താരവും തമ്മിലുള്ള കരാര്‍ ഏകദേശം ഉറപ്പായെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണില്‍ ഫൈനലില്‍ കൈവിട്ട ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയെടുക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും വലിയ ലക്ഷ്യം. കഴിഞ്ഞ സീസണില്‍ ലയണല്‍ മെസിയെ ടീമിലെത്തിക്കാന്‍ ക്ലബ്ബ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി ബാഴ്‌സലോണ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. റൊണാള്‍ഡോക്ക് വേണ്ടി എത്ര തുക നല്‍കാമെന്ന് സിറ്റി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.


ലയണല്‍ മെസിയുടെ പിഎസ്ജിയിലേക്കുള്ള മാറ്റത്തിനൊപ്പം ഈ സീസണില്‍ സംഭവിക്കാന്‍ പോവുന്ന വലിയ ട്രാന്‍സ്ഫറുകളിലൊന്ന് റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള മാറ്റമാണ്. യുവന്റസിന്റെ അടുത്ത മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചേക്കില്ല. ഉദിനീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം റിസര്‍വ് ബെഞ്ചിലായിരുന്നു. ഇത് തന്നെ ട്രാന്‍സ്ഫര്‍ സൂചനകള്‍ വര്‍ധിപ്പിച്ചിരുന്നു.

Next Story