ടീം ഇന്ത്യയുടെ ഭാവി നായകന് ഈ താരമാണ്; പ്രവചനവുമായി ഓസ്ട്രേലിയന്‍ മുന്‍ താരം
ഇന്ത്യയുടെ ഭാവി നായകന് എന്നാണു ശ്രേയസിനെ ഹോഗ് വിശേഷിപ്പിച്ചത്. ഡല്‍ഹിയെ കഴിഞ്ഞ സീസണില്‍ ഫൈനലിലേക്ക് നയിച്ച താരമാണ് ശ്രേയസ്.
24 Sep 2021 11:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ട്വന്റി 20 ക്രിക്കറ്റ്് ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനമൊഴിയാന്‍ വിരാട് കോഹ്ലി തീരുമാനിച്ചിരിക്കുയാണ്. ഉപനായകന്‍ രോഹിത് ശര്‍മയാണ് പകരം സ്ഥാനമേറ്റെടുക്കുകയെന്നാണ് സൂചനകള്‍. എന്നാല്‍ മൂന്നോ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിതും സ്ഥാനം ഒഴിയേണ്ടി വരും. അതിനാല്‍ ഉപനായകനായി യുവതാരത്തെയാവും പ്രഖ്യാപിക്കുക.
ഈ സ്ഥാനത്തേക്ക് ഒരു താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. ശ്രേയസ് അയ്യരെയാണ് ഹോഗ് ഈ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. ഇന്ത്യയുടെ ഭാവി നായകന് എന്നാണു ശ്രേയസിനെ ഹോഗ് വിശേഷിപ്പിച്ചത്. ഡല്‍ഹിയെ കഴിഞ്ഞ സീസണില്‍ ഫൈനലിലേക്ക് നയിച്ച താരമാണ് ശ്രേയസ്.
''അദ്ദേഹം പരിക്ക് മാറി മടങ്ങി വരികയാണ്. നിരവധി സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ചാണ് അദ്ദേഹം ഐ.പി.എല്ലില്‍ കളിക്കുന്നത്. ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനാവാഞ്ഞത് വല്ലാതെ നിരാശപ്പെടുത്തുന്നുണ്ടാവും. ഇന്ത്യയുടെ ഭാവിനായകനാവാന് എല്ലാ സാധ്യതയുമുള്ള കളിക്കാരനാണ് ശ്രേയസ്'- ഹോഗ് പറഞ്ഞു.
സൂര്യകുമാര്‍ യാദവ് ദേശീയ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയതോടെ ശ്രേയസിന് ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമില്‍ സ്ഥാനം നേടാനായില്ല. റിസര്‍വ് നിരയിലാണ് ശ്രേയസുള്ളത്. 2019 ഏകദിന ലോകകപ്പിലും താരത്തിന് സ്ഥാനം ലഭിച്ചിരുന്നില്ല.