Top

പഞ്ചാബ് താരം ഒത്തുകളിക്ക് കൂട്ടുനിന്നോ?; സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അന്വേഷണത്തിന് ബി.സി.സി.ഐ.

ടീം ഘടനയോ, മറ്റു തന്ത്രങ്ങളോ കളത്തിനു പുറത്തുനിന്നുള്ളവര്‍ക്കു മനസിലാകുന്ന തരത്തില്‍ പരാമര്‍ശങ്ങളോ ചിത്രങ്ങളോ പോസ്റ്റ് ചെയ്യരുതെന്നാണ് ചട്ടം.

22 Sep 2021 4:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബ് താരം ഒത്തുകളിക്ക് കൂട്ടുനിന്നോ?; സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അന്വേഷണത്തിന് ബി.സി.സി.ഐ.
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മത്സരത്തിനു മുന്നേ ടീം ഘടന പുറത്തറിയും വിധം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു പുലിവാല്‍ പിടിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് മധ്യനിര താരം ദീപക് ഹൂഡ. താരത്തിനെതിരേ ബി.സി.സി.ഐയുടെ അഴിമതിവിരുദ്ധ സമിതി അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനു മുമ്പേയാണ് ഹൂഡ വിവാദ ചിത്രം പോസ്റ്റ് ചെയ്തത്. ഹെല്‍മെറ്റ് അടക്കമുള്ള ക്രിക്കറ്റിങ് ഗിയര്‍ എല്ലാ ധരിച്ച് താന്‍ ഒറ്റയ്ക്കിരിക്കുന്ന ചിത്രമാണ് 'ഞങ്ങള്‍ റെഡി' എന്ന കുറിപ്പോടെ ഹൂഡ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.


സഹതാരങ്ങള്‍ ആരുമില്ലാതെ ഒറ്റയ്ക്കുള്ള ചിത്രമായതിനാലാണ് ബി.സി.സി.ഐ. സംശയം പ്രകടിപ്പിച്ചത്. മത്സരങ്ങള്‍ക്കു മുമ്പ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടപഴകുന്നതിനു ബി.സി.സി.ഐ. പ്രത്യേക ചട്ടങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ടീം ഘടനയോ, മറ്റു തന്ത്രങ്ങളോ കളത്തിനു പുറത്തുനിന്നുള്ളവര്‍ക്കു മനസിലാകുന്ന തരത്തില്‍ പരാമര്‍ശങ്ങളോ ചിത്രങ്ങളോ പോസ്റ്റ് ചെയ്യരുതെന്നാണ് ചട്ടം. ക്രിക്കറ്റുമായി ബന്ധപ്പെട്ട വാതുവയ്പു സംഘങ്ങള്‍ക്കു സഹായമാകുമെന്നതിനാലാണ് ഇത്തരത്തില്‍ നിബന്ധന വച്ചിരിക്കുന്നത്.

ഇതിന്റെ നഗ്മായ ലംഘനമാണ് ഹൂഡ നടത്തിയിരിക്കുന്നതെന്നാണ് ബി.സി.സി.ഐയുടെ അഴിമതിവിരുദ്ധ സെല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പല താരങ്ങളുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്ന പി.ആര്‍. ഏജന്‍സികള്‍ ആണെന്നും അവരുമായി വാതുവയ്പു സംഘങ്ങള്‍ക്കു ബന്ധപ്പെടാന്‍ കഴിയുമെന്നതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ബി.സി.സി.ഐ. തീരുമാനിച്ചത്.




Popular Stories

    Next Story