യു.എ.ഇയില്‍ സിക്സര്‍ അടിച്ചാല്‍ പന്ത് മാറ്റും; പുനരാരംഭിക്കുന്ന ഐ.പി.എല്ലില്‍ പുതിയ നിയമവുമായി ബി.സി.സി.ഐ.
പന്ത് ഗ്യാലറിയില്‍ എത്തിയാല്‍ യു.എ.ഇയില്‍ പുതിയ പന്തെടുക്കും. ഗ്യാലറിയിലെത്തുന്ന പന്തുകള്‍ തിരികെ ലഭിക്കുമ്പോള്‍ വിവിധ ആളുകളുടെ സ്പര്‍ശനം മുഖേന വൈറസ് പകരാനുള്ളസാധ്യത മുനനിര്ത്തിയാണ് ഈ തീരുമാനം.
10 Aug 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയ 2021 സീസണ് ഐ.പി.എല്‍. മത്സരങ്ങള്‍ ഗള്‍ഫ് രാജ്യമായ യു.എ.ഇയില്‍ പുനരാരംഭിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ബി.സി.സി.ഐ.
സെപ്റ്റംബര്‍ 19-ന് മുംബൈ ഇന്ത്യന്‍സും - ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള മത്സരത്തോടെയാണ് ലീഗ് പുനരാരംഭിക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുനരാരംഭിക്കുന്ന ലീഗിനായി ചില നിയമങ്ങള്‍ പൊളിച്ചെഴുതാനും ബി.സി.സി.ഐ. തീരുമാനമെടുത്തിട്ടുണ്ട്.
കോവിഡ് കാരണം കാണികളെ ഒഴിവാക്കിയായിരുന്നു ഈ വര്‍ഷം ഐ.പി.എല്‍. നടത്തിയത്. എന്നാല്‍ നിര്‍ത്തിവച്ച ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ കാണികള്‍ക്കു പ്രവേശനം നല്‍കാനാണ് ബി.സി.സി.ഐയും യു.എ.ഇ. ക്രിക്കറ്റ് അസോസിയേഷനും ലക്ഷ്യമിടുന്നത്.
എന്നാല്‍ ആരാധകരുടെ സാന്നിദ്ധ്യവും താരങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് നിയമങ്ങളില്‍ പൊളിച്ചെഴുത്തിന് ബി.സി.സി.ഐ. മുതിരുന്നത്. സിക്സര്‍ പായിക്കുന്നതിലാണ് ദേഭദഗതി വരുത്തുന്നത്. ബാറ്റ്സ്മാന് പായിക്കുന്ന സിക്സറുകള്‍ ഗ്യാലറിയില്‍ കാണികള്‍ക്കിടയില്‍ പതിച്ചാല്‍ പന്ത് മാറ്റണമെന്നാണ് പുതിയ നിയമം.
പന്ത് ഗ്യാലറിയില്‍ എത്തിയാല്‍ യു.എ.ഇയില്‍ പുതിയ പന്തെടുക്കും. ഗ്യാലറിയിലെത്തുന്ന പന്തുകള്‍ തിരികെ ലഭിക്കുമ്പോള്‍ വിവിധ ആളുകളുടെ സ്പര്‍ശനം മുഖേന വൈറസ് പകരാനുള്ളസാധ്യത മുനനിര്ത്തിയാണ് ഈ തീരുമാനം.
ഇതോടെ ക്രിക്കറ്റ് പൂരമായ ഐ.പി.എല്ലില്‍ ഇക്കുറി നിരവധി തവണ പന്ത് മാറ്റേണ്ടി വരുമെന്നുറപ്പായി. കൂടാതെ ഓരോ തവണ പന്ത് മാറ്റുമ്പോഴും അതു സഹായിക്കുക ബാറ്റ്സ്മാനെയായിരിക്കും. ഇതോടെ യു.എ.ഇ. ലെഗ്ഗില്‍ കൂറ്റന്‍ സ്കോറുകള്‍ പിറക്കുമെന്നും പ്രതീക്ഷിക്കുന്നു.