Top

ഐ.പി.എല്ലിലെ പുതിയ അംഗങ്ങള്‍ ആരൊക്കെയാകും; ലേലത്തിന് ഇനി ഒരു മാസം കൂടി

15 Sep 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐ.പി.എല്ലിലെ പുതിയ അംഗങ്ങള്‍ ആരൊക്കെയാകും; ലേലത്തിന് ഇനി ഒരു മാസം കൂടി
X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടുത്തവര്‍ഷം പുതുതായി എത്തുന്ന രണ്ടു ടീമുകള്‍ ആരൊക്കെയാണെന്ന് അറിയാന്‍ ഇനി മാസം കൂടി. പുതിയ ടീമുകളെ തെരഞ്ഞെടുക്കാനുള്ള ലേലം ഒക്‌ടോബര്‍ 17-ന് നടക്കുമെന്നു ബി.സി.സി.ഐ. വ്യക്തമാക്കി. ഇതോടെ അടുത്ത സീസണ്‍ മുതല്‍ ഫ്രാഞ്ചൈസികളുടെ എണ്ണം എട്ടില്‍ നിന്നു പത്തായി ഉയരും.

പുതിയ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശതത്തിനു വേണ്ടി രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ എല്ലാം തന്നെ രംഗത്തുണ്ട്. അതിനാല്‍ തന്നെ വമ്പന്‍ ലേലമായിരിക്കും നടക്കുകയെന്നാണ് സൂചനകള്‍. 2000 കോടി രൂപയാണ് ഇരു ഫ്രാഞ്ചൈസികള്‍ക്ക് അടിസ്ഥാന വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്.

േലലത്തിലൂടെ 5000 കോടി രൂപയെങ്കിലും സമാഹരിക്കാനാകുമെന്നാണ് ബി.സി.സി.ഐ. പ്രതീക്ഷിക്കുന്നത്. ഈ മാസം 21 ആണ് ലേലത്തിനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

അഹമ്മദാബാദ്, ലഖ്‌നൗ, ഇന്‍ഡോര്‍, കട്ടക്ക്, ഗുവാഹത്തി, ധരംശാല എന്നീ ആറു നഗരങ്ങളാണ് പുതിയ ഫ്രാഞ്ചൈസികള്‍ക്കായി പരിഗണിക്കുന്നത്. ഇതില്‍ രണ്ടു നഗരങ്ങള്‍ക്കാകും നറുക്കു വീഴുക. ഈ വര്‍ഷത്തെ ഐ.പി.എല്ലിന്റെ ഫൈനല്‍ അരങ്ങേറുന്നത് അടൃത്ത മാസം 15-നാണ്. ഇതിനു പിന്നാലെയാണ് ലേലം. കോവിഡ് പശ്ചാത്തലത്തില്‍ ലേലത്തിന്റെ വേദിയും ഗള്‍ഫ് രാജ്യമാകുമെന്നാണ് സൂചന.

Popular

    Next Story