Top

' ഇതുവരെ ആരും കാണാത്ത ആം​ഗിളിലുള്ള ഓട്ടമത്സരത്തിന്റെ ദൃശ്യം' ; 3000 മീറ്റർ ഓടിവരുന്നതറിയാതെ ട്രാക്കിൽ ഒരു ക്യാമറമാൻ

20 July 2022 4:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

 ഇതുവരെ ആരും കാണാത്ത ആം​ഗിളിലുള്ള ഓട്ടമത്സരത്തിന്റെ ദൃശ്യം ; 3000 മീറ്റർ ഓടിവരുന്നതറിയാതെ ട്രാക്കിൽ ഒരു ക്യാമറമാൻ
X

ലോകോത്തര താരങ്ങൾ അണിനിരക്കുന്ന അത്‌‍ലറ്റിക്ക് മീറ്റുകൾ നിരവധി വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. വിജയ പരാജയങ്ങൾക്കൊപ്പം ചിലപ്പോഴൊക്കെ രസകരമായ സംഭവങ്ങൾക്കും സ്റ്റേഡിയം സാക്ഷ്യം വഹിക്കും. അത്തരം ഒരു സംഭവമാണ് ഇത്തവണത്തെ ലോക അത്‍ലറ്റിക് മീറ്റിൽ ഉണ്ടായത്. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിന്റെ ഫൈനലിൽ ആണ് സംഭവം. താരങ്ങൾ ദൂരങ്ങൾ കടന്നത്തിയപ്പോൾ ട്രാക്കിൽ ക്യാമറമാൻ ക്യാമറയുമായി നിന്ന് ഷൂട്ട് ചെയ്യുന്നു. അത്ലലറ്റിക്സ് മത്സരം നടക്കുമ്പോൾ ട്രാക്കിലേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. എന്നാൽ പിന്നിലൂടെ താരങ്ങൾ ഓടി വരുന്നതറിയാതെ പുറം തിരിഞ്ഞ് നിന്ന് ഷൂട്ട് ചെയ്യുകയായിരുന്നു ക്യാമറാമാൻ. എന്നാൽ താരങ്ങൾ ആരും ക്യാമറമാനെ തൊടുക പോലും ചെയ്യാതെ മറികടന്ന് ഓട്ടം തുടർന്നു. ഇന്ത്യയുടെ അവിനാഷ് സാബ്ലയുൾപ്പെടെ 15 പേരാണ് ഈ ഇനത്തിന്റെ ഫൈനലിൽ ക്യാമറമാന് പിന്നിലൂടെ ഓടിവന്നത്.

വീഡിയോ പുറത്തു വന്നതോടെ നിരവധി പേർ ഇത് പങ്കുവെച്ചു. ഒളിമ്പ്യന്മാരുൾപ്പെടെയുള്ള കായിക താരങ്ങളും പ്രതികരണവുമായെത്തി. രസകരമായ കുറിപ്പുകളും ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉണ്ടായി. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ താരങ്ങൾ വെള്ളക്കുഴികൾ ഉൾപ്പെടെ 28 ബാരിയറുകൾ മറികടക്കേണ്ടതുണ്ട്. താരങ്ങൾക്ക് മുമ്പിലുള്ള 29-ാമത്തെ ബാരിയറായിരുന്നു ക്യാമറമാൻ എന്ന് ചിലർ പറഞ്ഞു. ഇതിന് മുമ്പ് ആരും കാണാത്ത ആം​ഗിളിലുള്ള ദൃശ്യങ്ങളെടുക്കുകായിരുന്ന ക്യാമറമാൻ എന്ന് കനേഡിയൻ ഓട്ടക്കാരൻ ജസ്റ്റൻ നൈറ്റ് ട്വിറ്റ് ചെയ്തു. അവിടെ ഒരു ഓട്ടമത്സരം നടക്കുന്നതുപോലും അറിയതെ ഒരു ക്യാമറമാൻ ഷൂട്ട് ചെയ്യുന്നു എന്നായിരുന്നു മുൻ യു എസ് അത്ലറ്റഅ ബിനാക നൈറ്റിന്റെ പ്രതികരണം.

story highlights : World Athletics Championship: Cameraman on the 3000m steeplechase track- video

Next Story