Top

ലൈവില്‍ നില്‍ക്കുമ്പോളൊരു വിവാഹാഭ്യർത്ഥന; ചിരിച്ചുകൊണ്ട് മറുപടി നല്‍കി ടെന്നീസ് താരം

19 Jun 2022 11:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൈവില്‍ നില്‍ക്കുമ്പോളൊരു വിവാഹാഭ്യർത്ഥന; ചിരിച്ചുകൊണ്ട് മറുപടി നല്‍കി ടെന്നീസ് താരം
X

മത്സരങ്ങള്‍ നടക്കുമ്പോള്‍ ഗാലറിയിലെ പ്രണയാഭ്യര്‍ത്ഥനയുടെ രസകരമായ നിമിഷങ്ങള്‍ നിരവധി തവണ ക്യാമറകണ്ണുകളില്‍ പതിഞ്ഞിട്ടുണ്ട്. കളിക്കാരുടെ പ്രണയാഭര്‍ത്ഥനയും അപൂര്‍വ്വമായി സംഭവിക്കാറുണ്ട്. ക്യാമറകണ്ണുകളില്‍ പതിഞ്ഞ ഇത്തരം പ്രണയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് വൈറലാകും. എന്നാല്‍ ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെ വന്ന വിവാഹ അഭ്യര്‍ത്ഥന വന്നാലോ.

ക്യൂന്‍സ് ക്ലബ്ബ് എടിപി ഗ്രാസ്സ് കോര്‍ട്ട് ടൂര്‍ണമെന്റിലെ നിലവിലെ ചാമ്പ്യന്‍ മാറ്റേയോ ബെരേറ്റിനിക്കാണ് ഈ അനുഭവമുണ്ടായത്. സെമി ഫൈനല്‍ വിജയത്തിന് ശേഷം ക്യാമറക്ക് മുന്നില്‍ മത്സരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു ഇറ്റാലിയന്‍ താരം. പെട്ടന്നാണ് ഗാലറിയില്‍ നിന്ന് ' എന്നെ വിവാഹം കഴിക്കുമോ' എന്ന അഭ്യര്‍ത്ഥന വന്നത്. ആദ്യം ഗാലറിയിലേക്ക് തലചെരിച്ച് നോക്കിയ ബെരേറ്റിനി പിന്നീട് ചിരിച്ചുകൊണ്ട് മൈക്കിലൂടെ തന്നെ 'ആലോചിക്കാം' എന്ന് മറുപടി പറഞ്ഞു. മത്സരം കാണാനെത്തിയ കാണികളും ഇത് ആസ്വദിച്ചു.

story highlights : Matteo Berrettini receives marriage proposal from fan

Next Story