Top

പ്രായം 94; ലോക മാസ്റ്റേഴ് മീറ്റില്‍ നൂറ് മീറ്ററിൽ സ്വർണം; ഷോട്ട് പുട്ടിൽ വെങ്കലം; ഭഗ്‍വാനി ദേവിക്ക് പ്രായം വെറും അക്കം മാത്രം

12 July 2022 11:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രായം 94; ലോക മാസ്റ്റേഴ് മീറ്റില്‍ നൂറ് മീറ്ററിൽ സ്വർണം; ഷോട്ട് പുട്ടിൽ വെങ്കലം;  ഭഗ്‍വാനി ദേവിക്ക് പ്രായം വെറും അക്കം മാത്രം
X

വേൾഡ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഭ​ഗ്‍വാനി ദേവി ദാ​ഗർ സ്വർണം നേടി. ഫിൻലാന്റിൽ നടന്ന മത്സരത്തിൽ 24.74 സെക്കന്റിലാണ് ഭ​ഗ്‍വാനി ദേവി സ്വർണം നേടിയത്. നേരത്തേ ഷോട്ട് പുട്ടിൽ രണ്ട് വെങ്കലമെഡലും ഇവർ സ്വന്തമാക്കിയിരുന്നു. ഹരിയാന സ്വദേശിയാണ് ഭ​ഗ്‍വാനി ദേവി. മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ സംസ്ഥാന ദേശീയ തലത്തില്‍ ഭ​ഗ്‌‍വാനി ദേവി സുവർണ നേട്ടം കൈവരിച്ചിരുന്നു. ചെന്നൈയിൽ നടന്ന ദേശീയ മത്സരത്തിൽ മൂന്ന് സ്വർണമെ‍ഡലുകൾ നേടി. ഡൽ​ഹി സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നൂറ് മീറ്റർ ഓട്ടം, ഷോട്ട് പുട്ട്, ജോവലിൻ ത്രോ എന്നിവയിൽ സ്വർണം നേടി.

കായിക പാരമ്പര്യമുള്ള കുടുംബമാണ് ഭ​ഗ്‍‌വാനിയുടേത്. ഭ​ഗ്‍‌വാനിയുടെ ചെറുമകൻ വികാസ് ദാ​ഗർ പാരാ അത്ലറ്റിക് താരമാണ്. എട്ട് മാസങ്ങൾക്ക് മുമ്പാണ് ഭ​ഗ്വാനി ഷോട്ട് പുട്ട് എറിഞ്ഞു നോക്കിയതെന്ന് വികാസ് പറഞ്ഞു. പിന്നീട് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മത്സരിച്ച് ലോക മീറ്റിന് യോ​ഗ്യത നേടുകയായിരുന്നുവെന്ന് വികാസ് കൂട്ടിച്ചേർത്തു. അതേസമയം ഭഗ്‍വാനിയുടെ നേട്ടത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അഭിനന്ദിച്ചു. പ്രായം വെറും നമ്പർ മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ടാക്കൂർ ട്വീറ്റ് ചെയ്തു. ‍ഡൽഹിയിൽ വന്നിറങ്ങിയ ഭ​ഗ്‍വാനിക്ക് മക്കളും ബന്ധുക്കളും അധികൃതരും വൻ സ്വീകരണമാണ് നൽകിയത്. സ്വീകരിക്കാനെത്തിയവർക്ക് മുന്നിൽ നൃത്തം ചെയ്തും ഭാ​ഗ്‍വാനി സന്തോഷം പങ്കുവെച്ചു.




story highlights : Indias 94-Year-Old Bhagwani Devi Wins Gold At Athletics Championships In Finland

Next Story