Top

സീഡില്ലാത്ത കൗമാരക്കാരന്‍ മുന്നേറ്റം; ഗാലറിയില്‍ കണ്ണീരണിഞ്ഞ് അമ്മ; ഫ്രഞ്ച് ഓപ്പണിലെ സന്തോഷ കാഴ്ച

31 May 2022 4:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സീഡില്ലാത്ത കൗമാരക്കാരന്‍ മുന്നേറ്റം; ഗാലറിയില്‍ കണ്ണീരണിഞ്ഞ് അമ്മ; ഫ്രഞ്ച് ഓപ്പണിലെ സന്തോഷ കാഴ്ച
X

ഫോള്‍ഗര്‍ റൂണെ എന്ന ഡന്‍മാര്‍ക്കിലെ കൗമാരക്കാരന്റെ ചിരിയില്‍ ഇപ്പോഴും ബാല്യത്തിന്റെ നിഷ്‌കളങ്കത തന്നെയാണ്. നദാലും ജോക്കോവിച്ചും ഒക്കെയുള്ള കളിമണ്‍ കോര്‍ട്ടില്‍ റൂണെയുടെ മുന്നേറ്റം ആരും പ്രാഥമിക റൗണ്ടിനപ്പുറം പ്രതീക്ഷിച്ചതുമില്ല.

റോളന്‍ഡ് ഗാരോസില്‍ മത്സരം ക്വാര്‍ട്ടറിലേക്ക് എത്തിയപ്പോള്‍ ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് ഈ പത്തൊമ്പതുകാരന്‍ തന്റെ പേരില്‍ കുറിച്ചു. ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ നാലാം സീഡ് സ്റ്റെഫനോ സിറ്റ്‌സിപാസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് റൂണെ അട്ടിമറിച്ചത്. 7-5, 3-6, 6-3, 6-4 എന്ന സ്‌കോറിനാണ് റൂണെ ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ഫൈനലിസ്റ്റിനെ തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ നോര്‍വേ താരം കാസ്പര്‍ റൂഡിനെ നേരിടും.

കളിക്കാന്‍ വന്നത് ഫ്രഞ്ച് ഓപ്പണാണെങ്കിലും കൂട്ടിന് വന്നത് അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗവുമെല്ലാവരുമായിട്ടാണ്. സിറ്റ്‌സിപാസിനെ തോല്‍പ്പിച്ച് റൂണെ ക്വാര്‍ട്ടറിലേക്ക് കയറിയപ്പോള്‍ ഗാലറിയിലിരുന്ന അമ്മയുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞു. അമ്മയും കുടുംബവുമാണ് താന്‍ ഇവിടെ വരാന്‍ എത്താന്‍ കാരണമെന്ന് മത്സര ശേഷം റൂണെ പറഞ്ഞു.



story highlights : holger rune beat tsitsipas in french open

Next Story