Top

അലിയൊ സിസ്സെ സെനഗലിന്റെ പൊന്നും വിലയുള്ള ബോസ്

നിമിഷ നേരം കൊണ്ട് അട്ടിമറിയുണ്ടാക്കുന്ന ആ സൗന്ദര്യത്തിലാണ് സിസ്സെയും വിശ്വസിച്ചിരുന്നത്.

7 Feb 2022 11:05 AM GMT
അന്‍ഷിഫ് ആസ്യ മജീദ്

അലിയൊ സിസ്സെ സെനഗലിന്റെ പൊന്നും വിലയുള്ള ബോസ്
X

20 വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനല്‍. കൃത്യമായി പറഞ്ഞാല്‍ 2002 ഫെബ്രുവരി 13, അലിയൊ സിസ്സെ സെനഗലിന്റെ പകിട്ടേകി മൈതാനത്തുണ്ട്. എതിരാളികള്‍ കാമറൂണ്‍. നിശ്ചിത അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാനായില്ല. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സെനഗലിനായി ഫെര്‍ഡിനാന്റ് അലക്‌സാണ്‍ഡ്രെ കോളി, ഖാലിയൊ ഫഡിഗ എന്നിവര്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മുസ്തഫ ഫായെ, എല്‍ ഹാദി ഡിയൗഫ്, എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചു. കണ്ണീരണഞ്ഞ് പുല്‍മൈതാനത്ത് ഹൃദയം ചേര്‍ത്ത് സിസ്സെ കിടന്നു.


2002ലെ ലോകകകപ്പില്‍ ഫ്രഞ്ച് പടയെ മുട്ടുകുത്തിച്ച സെനഗലാണ് കാമറൂണിന് മുന്നില്‍ വീണതെന്ന് സിസ്സെയുടെ കണ്ണീരിന് ആക്കം കൂട്ടിയിരുന്നു. 2002ലെ ലോകകപ്പില്‍ സിസ്സെയ്‌ക്കൊപ്പം ഇറങ്ങിയ സെനഗലിന്റെ പോരാളികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് പുറത്താവുന്നത്. ആഫ്രിക്കന്‍ നേഷന്‍സിലേക്ക് ടീമിനെയെത്തിക്കാനുള്ള യവ്വൗനം പിന്നീട് സിസ്സെയ്ക്കുണ്ടായിരുന്നില്ല. 2015ല്‍ പരിശീലന കുപ്പായത്തിലാണ് പിന്നീട് സിസ്സെ എത്തിയത്. 2019ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ സിസ്സെ തന്റെ കുട്ടികളുമായി എത്തി. എന്നാല്‍ നിരാശ, 1-0ത്തിന് അള്‍ജീരയ്‌ക്കെതിരെ പരാജയപ്പെട്ട റണ്ണറപ്പായി മടക്കം.

അടങ്ങാത്ത തീ നെഞ്ചിലുറങ്ങുന്നവര്‍

കാല്‍പന്തു കളിക്ക് മറ്റേത് കളിയെക്കാളും സൗന്ദര്യം നല്‍കുന്നത്, ആവേശം നല്‍കുന്നത്, അവസാന നിമിഷം വരെ എതിരാളികളെ മറിച്ചിടാനാകുമെന്ന പ്രതീക്ഷയാണ്. നിമിഷ നേരം കൊണ്ട് അട്ടിമറിയുണ്ടാക്കുന്ന ആ സൗന്ദര്യത്തിലാണ് സിസ്സെയും വിശ്വസിച്ചിരുന്നത്. ലിവര്‍പൂളിന്റെ സ്വന്തം സാദിയോ മനേയുണ്ടായിരുന്നു സിസ്സെയ്‌ക്കൊപ്പം 2022ലെ ഫൈനലില്‍. വലകാക്കാന്‍ എഡ്വേര്‍ഡ് മെന്‍ഡിയെന്ന അമാനുഷികനുണ്ടായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ വല കാക്കുന്ന പ്രതിഭയാണ് മെന്‍ഡി. തീര്‍ന്നില്ല പ്രതിഭകളുടെ വസന്തം.


നാപോളിയുടെ വന്‍മതില്‍ എന്നറിയപ്പെടുന്ന കാലിദു(Kalidou Koulibaly) ഉറച്ച കരുത്തുള്ള പ്രതിരോധ ഭടന്‍. നാപോളിയുടെ പേരുകേട്ട പ്രതിരോധ തലവന് വിജയത്തില്‍ കൂടുതലൊന്നും കുറഞ്ഞ് സെനഗലിന് നല്‍കാനുണ്ടായിരുന്നില്ല. ലോകത്തിലെ വമ്പന്‍മാരുടെ ക്ലബെന്നറിയപ്പെടുന്ന ബയേണ്‍ മ്യൂണിച്ചിന്റെ റൈറ്റ് വിംഗര്‍ ബൗണ സാര്‍ സിസ്സെയ്ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാനുണ്ടായിരുന്നു. പ്രതിരോധത്തില്‍ കഴിഞ്ഞല്ല പ്രതിഭകള്‍, കാലിദുവിനൊപ്പം കട്ടയ്ക്ക് പിന്തുണ നല്‍കിയത് അബ്ദൗ ഡയലോ(Abdou Diallo) എന്ന പിഎസ്ജിയുടെ സെന്റര്‍ ബാക്കുമുണ്ടായിരുന്നു.

പൊതുവെ അണ്ടര്‍ ഡോഗ്‌സ് എന്ന വിശേഷിപ്പിക്കുന്ന സെനഗലിന് ഇത്തവണ സിസ്സെയ്ക്ക് വേണ്ടി കപ്പുയര്‍ത്തിയെ മതിയാവുകയുണ്ടായിരുന്നുള്ളു. ഫൈനലില്‍ ഈജിപ്റ്റിനെതിരെ മാനെ അമാനുഷികനെപ്പോലെ എതിര്‍ ഡിയിലേക്ക് ഇരച്ചു കയറി കൊണ്ടിരുന്നു. ലിവര്‍പൂളിലെ സഹകളിക്കാരന്‍ മുഹമ്മദ് സലായെ നിസാരനാക്കാന്‍ കഴിയാത്ത താരമാണ്. ഏത് നിമിഷം വേണമെങ്കിലും സ്‌കോര്‍ ചെയ്യാന്‍ സലായ്ക്ക് കഴിയും. പ്രതിരോധത്തിലെ മികവ് മാത്രമാണ് സിസ്സെയുടെ തുറുപ്പ് ചീട്ട്.


ഓര്‍മ്മകളിലേക്ക് വീണ്ടുമൊരു പെനാല്‍റ്റി

20 വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് സിസ്സെയെ കൂട്ടികൊണ്ടുപോകുമെന്ന് തോന്നിച്ച പെനാല്‍റ്റിയിലേക്ക് തന്നെ കാര്യങ്ങളെത്തി. എന്നാല്‍ ഇത്തവണ വ്യത്യസ്ഥമായിരുന്നു കാര്യങ്ങള്‍. 4-2ന് സിസ്സെയുടെ ചുണക്കുട്ടികള്‍ ആദ്യത്തെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കി. കണ്ണീരണിഞ്ഞ് സിസ്സെ 20 വര്‍ഷത്തെ കണക്കൂ തീര്‍ത്തുവെന്ന് പറയാം. ഇനി അലിയൊ സിസ്സെ സെനഗലിന്റെ പൊന്നും വിലയുള്ള ബോസ് എന്നറിയപ്പെടും.Next Story