Top

പാര്‍ട്ടിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം; കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; വിമതര്‍ ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നു

നേതാക്കളുടെ അസാന്നിധ്യത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു പി.ജെ ജോസഫിൻറെ പ്രതികരണം.

15 July 2021 9:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം;  കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; വിമതര്‍ ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നു
X

പാര്‍ട്ടിസ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിലനിന്നിരുന്ന തര്‍ക്കം അതിരൂക്ഷതയിലേക്ക്. കോട്ടയത്തെ സംസ്ഥാനകമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും വിമത നേതാക്കള്‍ വിട്ടുനിന്നതോടെ രൂക്ഷമായ ഭിന്നത പരസ്യമാകുകയായിരുന്നു. മോന്‍സ് ജോസഫിനെ പിന്തുണയ്ക്കുന്നവര്‍ ഒരുവശത്തും ഫ്രാന്‍സിസ് ജോര്‍ജ് മറുവശത്തും ശക്തമായി നിലയുറപ്പിച്ചതോടെ പിജെ ജോസഫ് പ്രതിസന്ധിയിലാകുകയാണ്. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗമാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനചടങ്ങില്‍ നിന്നും വിട്ടുനിന്നത്. ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പരിപാടിയില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ അനാരോഗ്യം മൂലമാണ് ചടങ്ങിനെത്തിച്ചേരാത്തതെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ വിശദീകരണം.

മോൻസിന് നൽകിയ എക്സിക്യൂട്ടീവ് ചെയർമാൻ പദവി റദ്ദാക്കണമെന്ന ആവശ്യം പരിഗണത്തിലുള്ള അതൃപ്തി തുടരുന്നതിനാലാണ് ഫ്രാൻസിസ് ജോർജ് വിഭാഗം നേതാക്കൾ പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. നേതാക്കളുടെ അസാന്നിധ്യത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു പി.ജെ ജോസഫിൻറെ പ്രതികരണം.

ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്യാടൻ, ജോണി നെല്ലൂർ, അറയക്കൽ ബാലകൃഷണ പിള്ള തുടങ്ങിയ മുതിർന്ന നേതാക്കളെ പിൻതള്ളിയാണ് മോൻസി ജോസഫിനും ജോയി എബ്രാഹാമിനും പുതിയ പദവി നൽകിയത്. വിഷയത്തിൽ കലഹം രൂക്ഷമായതോടെ പ്രശന പരിഹാരത്തിനായി താഴെ തട്ടു മുതൽ പാർട്ടി സംഘടന തെരെഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ തങ്ങളുടെ അവശ്യം പരിഗണിക്കാതെ പ്രധിക്ഷേധം തുടരാനാണ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിൻ്റെ തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ പാർട്ടിയിൽ വിഭാഗീത രൂക്ഷമാകുന്നത്‌ പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന ആശങ്ക പി.ജെ .ജോസഫിനുണ്ട്. അതിനാൽ തന്നെ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ ശക്തമാണ്.

Next Story