Top

ജോസഫ് ഗ്രൂപ്പിലെ ചേരിപ്പോരില്‍ ലാഭം കൊയ്യാന്‍ ജോസ് കെ മാണി; വിമതരെ മറുകണ്ടം ചാടിക്കാന്‍ നീക്കം

ജോസഫ് പക്ഷത്തുനിന്നും വിമതരെ ജോസ് കെ മാണിയുടെ പാര്‍ട്ടിയിലെത്തിക്കുന്നതിന് സിപിഐഎമ്മും ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

17 July 2021 12:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോസഫ് ഗ്രൂപ്പിലെ ചേരിപ്പോരില്‍ ലാഭം കൊയ്യാന്‍ ജോസ് കെ മാണി; വിമതരെ മറുകണ്ടം ചാടിക്കാന്‍ നീക്കം
X

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ചേരിപ്പോര് പരസ്യമായതോടെ ജോസ് കെ മാണി ഇതില്‍ നിന്നും നേട്ടം കൊയ്യാന്‍ കരുക്കള്‍ നീക്കുന്നതായി സൂചന. വിമതനേതാക്കളെ മറുകണ്ടം ചാടിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ജോസ് കെ മാണി ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ തമ്മിലടി അവസാനിപ്പിക്കാന്‍ പിജെ ജോസഫ് ശക്തമായ പരിശ്രമം നടത്തുന്നതിനിടെയാണ് ജോസ് കെ മാണിയുടെ അപ്രതീക്ഷിത നീക്കം. നേതാക്കള്‍ക്ക് പകരം കൂടുതല്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയിലെത്തിക്കാന്‍ ജോസ് കെ മാണി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജോസഫ് പക്ഷത്തുനിന്നും വിമതരെ ജോസ് കെ മാണിയുടെ പാര്‍ട്ടിയിലെത്തിക്കുന്നതിന് സിപിഐഎമ്മും ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ട്ടിയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് കഴിഞ്ഞ ദിവസം ജോസഫ് ക്ഷുഭിതനായി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. ചേരിപ്പോര് രൂക്ഷമായതോടെ മോന്‍സ് ജോസഫ് പാര്‍ട്ടി എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഭിന്നത രൂക്ഷമായതോടെയാണ് മോന്‍സ് ജോസഫ് പാര്‍ട്ടി ഐക്യത്തിനുവേണ്ടി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വിട്ട് നിന്ന് പ്രധിക്ഷേധിച്ചിരുന്നു. മുതിര്‍ന്ന നേതാക്കാളെ പിന്‍തള്ളി മോന്‍സിന് നല്‍കിയ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ചതിനാലാണ് ഉത്തരവാദിത്വങ്ങള്‍ പിജെ ജോസഫ് ഏല്‍പ്പിച്ചതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.

മോന്‍സ് ജോസഫും ജോയി എബ്രഹാം ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുവാണ് ഫ്രാന്‍സിസ് വിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടി പുനഃസംഘടനയിലൂടെ തര്‍ക്കം പരിഹരിക്കാം എന്നാണ് പി ജെ ജോസഫിന്റെ കണക്ക് കൂട്ടല്‍ .ഇതിനായി ഹൈപവര്‍ കമ്മിറ്റി ചേര്‍ന്ന് പുനഃസംഘടനയെ പറ്റി അന്തിമ തീരുമാനം എടുക്കും. പാര്‍ട്ടിയിലെ പുനഃസംഘടന ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസിന്റെ മറ്റൊരൂ പിളര്‍പ്പിലേക്ക് എത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത് .

Next Story

Popular Stories