Top

‘ജവാന്‍’ ഉത്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്പിരിറ്റ് വെട്ടിപ്പ്; ടാങ്കര്‍ ലോറിയില്‍ പത്തുലക്ഷം കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ വന്‍ സ്പിരിറ്റ് വെട്ടിപ്പ് പിടികൂടി. മധ്യപ്രദേശില്‍ നിന്നും എത്തിച്ച സ്പിരിറ്റിന്റെ അളവില്‍ കുറവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 20,000 ലിറ്റർ സ്പിരിറ്റിൽ ക്രമക്കേട് കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ നിന്നും കൊണ്ടുവന്ന സ്പിരിറ്റ് കേരളത്തിൽ എത്തും മുൻപ് ചോർത്തി വിറ്റതായാണ് വിവരം. ഫാക്ടറിയിലെത്തിച്ച ടാങ്കറില്‍ നിന്ന് പത്തു ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. തിരിമറിയില്‍ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് സൂചന. എക്‌സൈസ് […]

30 Jun 2021 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ജവാന്‍’ ഉത്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്പിരിറ്റ് വെട്ടിപ്പ്; ടാങ്കര്‍ ലോറിയില്‍ പത്തുലക്ഷം കണ്ടെത്തി
X

പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ വന്‍ സ്പിരിറ്റ് വെട്ടിപ്പ് പിടികൂടി. മധ്യപ്രദേശില്‍ നിന്നും എത്തിച്ച സ്പിരിറ്റിന്റെ അളവില്‍ കുറവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 20,000 ലിറ്റർ സ്പിരിറ്റിൽ ക്രമക്കേട് കണ്ടെത്തിയത്.

മഹാരാഷ്ട്രയിൽ നിന്നും കൊണ്ടുവന്ന സ്പിരിറ്റ് കേരളത്തിൽ എത്തും മുൻപ് ചോർത്തി വിറ്റതായാണ് വിവരം. ഫാക്ടറിയിലെത്തിച്ച ടാങ്കറില്‍ നിന്ന് പത്തു ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ക്രമക്കേട് കണ്ടെത്തിയത്. തിരിമറിയില്‍ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് സൂചന.

എക്‌സൈസ് സംഘം ടാങ്കറുകള്‍ പരിശോധിച്ചുവരികയാണ്. ലീഗല്‍ മെട്രോളജി വിഭാഗവും ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ പരിശോധന നടത്തുന്നുണ്ട്. മധ്യപ്രദേശിലെ അസോസിയേറ്റഡ് ആല്‍ക്കഹോള്‍ ആന്‍ഡ് ബ്രൂവറീസ് ലിമിറ്റഡ് ബര്‍വാഹ എന്ന കമ്പനിയില്‍ നിന്നായിരുന്നു ലോഡ് എത്തിയത്.

കേരളത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന വിലകുറഞ്ഞ് റം ആയ ‘ജവാന്‍’ എന്ന ബ്രാന്റുല്‍പാദിപ്പിക്കുന്നത് ഇവിടെയാണ്.

Also Read: ‘വ്യവസായ വകുപ്പ് കിറ്റെക്‌സില്‍ പരിശോധന നടത്തിയിട്ടില്ല, പരാതികളുണ്ടെങ്കില്‍ സര്‍ക്കാരിനെ നേരിട്ടറിയിക്കണം’; സാബു ജേക്കബിന്റെ ആരോപണത്തില്‍ പി രാജീവ്

Next Story