Top

സ്പിനസോളയുടെ പരുക്ക് ഗുരുതരം; മൂന്നു മാസത്തിലേറെക്കാലം താരത്തിന് പുറത്തിരിക്കേണ്ടി വരും

ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തിനെതിരായ വജിയത്തിനിടയിലും വിശ്വസ്ത താരം ലിയോനാര്‍ഡോ സ്പിനസോളയുടെ പരുക്ക് ഇറ്റലിക്ക് നൊമ്പരമാകുന്നു. മത്സരത്തിനിടെ കാലിനേറ്റ പരുക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ താരത്തിന് മാസങ്ങളോളം കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരും. മത്സരത്തിന്റെ 79-ാം മിനിറ്റിലാണ് താരം പരുക്കേറ്റ് വീണത്. വേദനകൊണ്ടു പുളഞ്ഞ സ്പിനസോളയെ ഒടുവില്‍ സ്‌ട്രെക്ചറിലാണ് ഗ്രൗണ്ടില്‍ നിന്നു മാറ്റിയത്. മത്സരത്തിനു പിന്നാലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു നടത്തിയ പരിശോദനയിലാണ് പരുക്ക് ഗുരുതരമാണെന്നു തെളിഞ്ഞത്. ഏറ്റവും കുറഞ്ഞത് മൂന്നു മാസമെങ്കിലും താരത്തിനു വിശ്രമം വേണ്ടിവരുമെന്നാണ് […]

3 July 2021 12:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്പിനസോളയുടെ പരുക്ക് ഗുരുതരം; മൂന്നു മാസത്തിലേറെക്കാലം താരത്തിന് പുറത്തിരിക്കേണ്ടി വരും
X

ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തിനെതിരായ വജിയത്തിനിടയിലും വിശ്വസ്ത താരം ലിയോനാര്‍ഡോ സ്പിനസോളയുടെ പരുക്ക് ഇറ്റലിക്ക് നൊമ്പരമാകുന്നു. മത്സരത്തിനിടെ കാലിനേറ്റ പരുക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ താരത്തിന് മാസങ്ങളോളം കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരും.

മത്സരത്തിന്റെ 79-ാം മിനിറ്റിലാണ് താരം പരുക്കേറ്റ് വീണത്. വേദനകൊണ്ടു പുളഞ്ഞ സ്പിനസോളയെ ഒടുവില്‍ സ്‌ട്രെക്ചറിലാണ് ഗ്രൗണ്ടില്‍ നിന്നു മാറ്റിയത്. മത്സരത്തിനു പിന്നാലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു നടത്തിയ പരിശോദനയിലാണ് പരുക്ക് ഗുരുതരമാണെന്നു തെളിഞ്ഞത്.

ഏറ്റവും കുറഞ്ഞത് മൂന്നു മാസമെങ്കിലും താരത്തിനു വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇറ്റാലിയന്‍ സീരി എയില്‍ എ.എസ്. റോമയുടെ താരമായ സ്പിനസോളയ്ക്ക് ഇതോടെ പുതിയ സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായി.

ബെല്‍ജിയത്തിനെതിരായ മത്സരശേഷം മടങ്ങിയ ഇറ്റാലിയന്‍ താരങ്ങള്‍ വിമാനത്തില്‍ സ്പിനസോളയുടെ പേരിലാണ് വിജയം ആഘോഷിച്ചത്. വിമാനത്തില്‍ സ്പിനസോളയുടെ പേര് ഉറക്കെ ചാന്റ് ചെയ്യുന്ന സഹതാരങ്ങളുടെ വീഡിയോ വൈറലായിരുന്നു.

Next Story

Popular Stories