കര്‍ണാടകയില്‍ യെദിയൂരപ്പയുടെ പുതിയ കരുനീക്കം; മകന്‍ വിജയേന്ദ്ര ഉപമുഖ്യമന്ത്രിയായേക്കും
ബംഗളുരു: മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ കർണ്ണാടകയില്‍ നിർണ്ണായക കരുനീക്കവുമായി ബി എസ് യെദിയൂരപ്പ. മകൻ ബി വെെ വിജയേന്ദ്രയെ ബസവരാജ് ബൊമ്മെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കം നടത്തുന്നതായാണ് സൂചന. അതേസമയം, യെദിയൂരപ്പ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന പിന്നോക്ക സമുദായ നേതാക്കളുടെ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. കർണാടകയിൽ പാർട്ടിയെ വളര്‍ത്തിയ നേതാവാണ് ഈശ്വരപ്പ. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയാകേണ്ടതായിരുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി […]
29 July 2021 1:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗളുരു: മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ കർണ്ണാടകയില്‍ നിർണ്ണായക കരുനീക്കവുമായി ബി എസ് യെദിയൂരപ്പ. മകൻ ബി വെെ വിജയേന്ദ്രയെ ബസവരാജ് ബൊമ്മെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കം നടത്തുന്നതായാണ് സൂചന.
അതേസമയം, യെദിയൂരപ്പ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന പിന്നോക്ക സമുദായ നേതാക്കളുടെ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.
കർണാടകയിൽ പാർട്ടിയെ വളര്‍ത്തിയ നേതാവാണ് ഈശ്വരപ്പ. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയാകേണ്ടതായിരുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്നും അല്ലാത്ത പക്ഷം ബിജെപി സംസ്ഥാനത്ത് വലിയ തിരിച്ചടികള്‍ നേരിടുമെന്നാണ് മുന്നറിയിപ്പ്.
എന്നാല്‍ കേന്ദ്ര നിരീക്ഷക സംഘത്തിന്റെ നിർദ്ദേശമെന്ന നിലയില്‍ വിജയേന്ദ്രയുടെ പേര് മുന്നോട്ടുവയ്ക്കാനാണ് യെദിയൂരപ്പയുടെ നീക്കം. അതേസമയം, പാർട്ടിയില്‍ യെദിയൂരപ്പയോട് വിയോജിച്ചു നില്‍ക്കുന്ന എംഎൽഎമാരും ശക്തമായ എതിർപ്പ് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
യെദിയൂരപ്പയുടെ രണ്ടാമത്തെ മകനായ ബി വൈ വിജയേന്ദ്ര യെദിയൂരപ്പയുടെ രാഷ്ട്രീയ പിൻഗാമിയായാണ് നിരീക്ഷിക്കപ്പെടുന്നത്. കർണ്ണാടക ബിജെപി വൈസ് പ്രസിഡൻ്റായ വിജയേന്ദ്ര അഭിഭാഷകനുമാണ്.
Also Read: ധന്‍ബാദ് അഡിഷണല്‍ ജില്ലാ ജഡ്ജിയുടെ മരണം; കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടി സിസിടിവി ദൃശ്യങ്ങള്‍, വീഡിയോ
- TAGS:
- BS Yediyurappa
- Karnataka