ചെല്ലാനം സ്വദേശികള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ പ്രത്യേക വാക്‌സിനേഷന്‍; നിര്‍ദ്ദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍
തിങ്കളാഴ്ച മുതല്‍ ചെല്ലാനത്ത് പ്രത്യേക വാക്‌സിനേഷന്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം. എറണാകുളം ജില്ലയില്‍ ചെല്ലാനത്താണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനില്‍ക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക വാക്‌സിനേഷന്‍ സെഷന്‍ സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട നാട്ടുകാര്‍ക്കിടയില്‍ സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം ഉണ്ടായതാണ് ടിപിആര്‍ ഉയരാന്‍ കാരണമായത്. പ്രദേശവാസികളുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നഷ്ടമായത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ദുഷ്‌കരമാക്കിയിരുന്നു. തുടര്‍ന്നാണ് ചെല്ലാനം സ്വദേശികള്‍ക്ക് മാത്രമായി പ്രത്യേക വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് […]
28 May 2021 4:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിങ്കളാഴ്ച മുതല്‍ ചെല്ലാനത്ത് പ്രത്യേക വാക്‌സിനേഷന്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം. എറണാകുളം ജില്ലയില്‍ ചെല്ലാനത്താണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനില്‍ക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക വാക്‌സിനേഷന്‍ സെഷന്‍ സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട നാട്ടുകാര്‍ക്കിടയില്‍ സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം ഉണ്ടായതാണ് ടിപിആര്‍ ഉയരാന്‍ കാരണമായത്. പ്രദേശവാസികളുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നഷ്ടമായത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ദുഷ്‌കരമാക്കിയിരുന്നു. തുടര്‍ന്നാണ് ചെല്ലാനം സ്വദേശികള്‍ക്ക് മാത്രമായി പ്രത്യേക വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.
അതേസമയം കൊവിഡ് രോഗികളില്‍ രണ്ടാമതൊരു അണുബാധ കൂടുതല്‍ മാരകമാകുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് പഠന റിപ്പോര്‍ട്ട്. മറ്റൊരു അണുബാധ സ്ഥിരീകരിക്കപ്പെട്ട കൊവിഡ് രോഗികളില്‍ 56% ത്തിലധികം പേരും മരണപ്പെട്ടതായാണ് ഐ സി എം ആറിന്റെ പഠന റിപ്പോര്‍ട്ട് കണ്ടെത്തിയത്. 2020 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ പത്ത് ആശുപത്രികളില്‍ നടത്തിയ പഠനമാണ് രണ്ടാമതൊരു അണുബാധ കൊവിഡ് രോഗികളില്‍ മാരകമാകുന്നതായി കണ്ടെത്തിയത്.
17534 ഓളം കൊവിഡ് രോഗികളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. അവരില്‍ 3.6 %പേരിലാണ് രണ്ടാമതൊരു അണുബാധ സ്ഥിരീകരിക്കപ്പെട്ടത്. ബാക്ട്ടീരിയ, ഫംഗസ് അണുബാധകളാണ് കൊവിഡ് രോഗികളില്‍ ഇത്തരത്തില്‍ കണ്ടെത്തിയത്. അവരില്‍ 56.7 % പേരും മരണപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തം കൊവിഡ് മരണ നിരക്കിനേക്കാള്‍ അധികമാണ് രണ്ടാമതായി അണുബാധ കണ്ടെത്തുന്നവരിലുണ്ടാകുന്ന മരണ നിരക്കെന്നാണ് ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇത്തരം രോഗികളില്‍ കൂടുതലായും കണ്ടുവരുന്നത് ശ്വാസകോശ സംബന്ധവും രക്ത സംബന്ധവുമായ രോഗങ്ങളാണ്. ഫംഗല്‍, ബാക്ട്ടീരിയ എന്നിവ മുലമാണ് ഇത്തരം അണുബാധയുണ്ടാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു.