Top

നിക്ഷേപ തട്ടിപ്പ് കേസ്: പൂക്കോയ തങ്ങളെ പിടികൂടുന്നതിനായി പ്രത്യേകം സ്‌ക്വാഡ്

കാസര്‍ഗോഡ്: ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പൂക്കോയ തങ്ങളെ പിടികൂടുന്നതിനായി പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചു. കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായി 15 ദിവസമായിട്ടും പൂക്കോയ തങ്ങളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ ഒരു തവണ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എംസി കമറുദ്ദീന്റെ അറസ്റ്റോടെയാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. നവംബര്‍ 7 നായിരുന്നു കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ […]

20 Nov 2020 10:13 PM GMT

നിക്ഷേപ തട്ടിപ്പ് കേസ്: പൂക്കോയ തങ്ങളെ പിടികൂടുന്നതിനായി പ്രത്യേകം സ്‌ക്വാഡ്
X

കാസര്‍ഗോഡ്: ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പൂക്കോയ തങ്ങളെ പിടികൂടുന്നതിനായി പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചു. കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായി 15 ദിവസമായിട്ടും പൂക്കോയ തങ്ങളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ ഒരു തവണ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എംസി കമറുദ്ദീന്റെ അറസ്റ്റോടെയാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. നവംബര്‍ 7 നായിരുന്നു കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനാണ് കമറുദ്ദീന്‍. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 117 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കമറുദ്ദീന്‍ 15 കോടിയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നുവെന്ന് എഎസ്പി അറിയിച്ചിരുന്നു.

Next Story