ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ്; റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ്; മന്ത്രിസഭാ യോഗ തീരുമാനങ്ങളിങ്ങനെ
ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പ്രത്യേക ഭക്ഷ്യകിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. നാല്‍പതോളം റേഷന്‍ വ്യാപാരികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. ഇതില്‍ പത്തു ലക്ഷം വീടും സ്ഥലവും വാങ്ങാനാണ്. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി മാറും. കുട്ടികളുടെ പഠനച്ചെലവ് 18 വയസ്സുവരെ സര്‍ക്കാര്‍ ഏറ്റെടുക്കും. […]
8 July 2021 1:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണത്തിന് സംസ്ഥാനത്തെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പ്രത്യേക ഭക്ഷ്യകിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. നാല്‍പതോളം റേഷന്‍ വ്യാപാരികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ ധനസഹായം നല്‍കും.
ഇതില്‍ പത്തു ലക്ഷം വീടും സ്ഥലവും വാങ്ങാനാണ്. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി മാറും. കുട്ടികളുടെ പഠനച്ചെലവ് 18 വയസ്സുവരെ സര്‍ക്കാര്‍ ഏറ്റെടുക്കും. ഒപ്പം ഹര്‍ഷാദിന്റെ കുടുംബത്തിന്റെ ആശ്രിതരിലൊരാള്‍ക്ക് ജോലി നല്‍കാനും തീരുമാനമായി. ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബജറ്റ് വകുപ്പ് തിരിച്ച് പാസാക്കലാണ് നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട. അതേസമയം സസ്‌പെന്‍ഷന്‍ കാലാവധി അവസാനിപ്പിക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തില്ല.