കൂടുതല്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനം; തസ്തികകള്‍ പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളോട് കണ്ണടച്ച് സര്‍ക്കാര്‍. റാങ്ക് ലിസ്റ്റ്് നീട്ടല്‍, തസ്‌കിത സൃഷ്ടിക്കല്‍ എന്നീ ആവശ്യങ്ങളില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. വിവിധ അജണ്ടകളുമായി ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ നോക്കിക്കണ്ടത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ തീര്‍ത്തും നിരാശരാക്കുന്നതായി സര്‍ക്കാര്‍ നടപടി. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടല്‍, തസ്തിക സൃഷ്ടിക്കല്‍ എന്നീ ആവശ്യങ്ങള്‍ മന്ത്രിസഭാ […]

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളോട് കണ്ണടച്ച് സര്‍ക്കാര്‍. റാങ്ക് ലിസ്റ്റ്് നീട്ടല്‍, തസ്‌കിത സൃഷ്ടിക്കല്‍ എന്നീ ആവശ്യങ്ങളില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല.
വിവിധ അജണ്ടകളുമായി ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ നോക്കിക്കണ്ടത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ തീര്‍ത്തും നിരാശരാക്കുന്നതായി സര്‍ക്കാര്‍ നടപടി. ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ടുവച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടല്‍, തസ്തിക സൃഷ്ടിക്കല്‍ എന്നീ ആവശ്യങ്ങള്‍ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റിലും തീരുമാനമായില്ല.
അതേസമയം, ഇതുവരെ നടത്തിയ സ്ഥിരപ്പെടുത്തലില്‍ പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്ഥിരപ്പെടുത്തിയവയില്‍ പിഎസ്്‌സി നിയമനം നടത്തേണ്ടവ ഉണ്ടോ, റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയില്‍ നിയമനം നടന്നിട്ടുണ്ടോ എന്നിവ പരിശോധിക്കാനാണ് നിര്‍ദേശം. ഒപ്പം സ്ഥിരപ്പെടുത്തുമ്പോള്‍ തസ്തിക പിഎസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതിനിടെ വിവിധ വകുപ്പുകളില്‍ കൂടുതല്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന് പ്രത്യേക മന്ത്രിസഭായോഗം അനുമതി നല്‍കി. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ 90 പേരെ ടൂറിസം വകുപ്പിലും 16 പേരെ നിര്‍മിതി കേന്ദ്രത്തിലും സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പ്, മത്സ്യഫെഡ്, വനംവകുപ്പ് എന്നിവിടങ്ങളിലെ ഉള്‍പ്പെടെ നൂറോളം ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും അജണ്ടയില്‍ പകുതിയോളം മാറ്റിവച്ചു. മാറ്റിവച്ച ശുപാര്‍ശകള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.