സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ ‘കേന്ദ്രത്തിന് വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ല’
പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം ഗവര്‍ണറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണര്‍ പ്രത്യേക നിര്‍ദേശം മുന്നോട്ട്് വച്ചിട്ടില്ല. ഗവര്‍ണറുമായി രാഷ്ട്രീയപ്രശ്‌നമെന്ന് വ്യാഖ്യാനിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. 31നന് തന്ന സഭ ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. ഇനി വീണ്ടും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി […]

പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം ഗവര്‍ണറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണര്‍ പ്രത്യേക നിര്‍ദേശം മുന്നോട്ട്് വച്ചിട്ടില്ല. ഗവര്‍ണറുമായി രാഷ്ട്രീയപ്രശ്‌നമെന്ന് വ്യാഖ്യാനിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. 31നന് തന്ന സഭ ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. ഇനി വീണ്ടും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രി എകെ ബാലന്‍, വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ ഇന്നലെ ഗവര്‍ണറെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. ഗവര്‍ണറെ വിശ്വാസത്തില്‍ എടുത്ത് മാത്രമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും കര്‍ഷക പ്രശ്‌നം അടിയന്തിര പ്രാധാന്യം ഉള്ള കാര്യമാണന്നും മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു.