Top

‘നേതൃനിരയിലെ അഗ്രഗാമി’; ക്യാപ്റ്റന്‍ വിളിയെ പിന്തുണച്ച് എ വിജയരാഘവന്‍

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്നതിനെ പിന്തുണച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. നേതൃനിരയിലെ അഗ്രഗാമിയാണ് പിണറായി വിജയനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. മുഖ്യമന്ത്രിയ സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല നിലയില്‍ തേതൃത്വം കൊടുക്കുകയാണ്. ആ നേതൃത്വ പാടവം സമൂഹം നോക്കിക്കാണുന്നുണ്ട്. ിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍, സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍, നമ്മുടെ സമൂഹത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് സ്വാഭാവികമായും ആദരവും ബഹുമാനവും കിട്ടില്ലേ? അതിനെ നിങ്ങളിങ്ങനെ വളച്ചൊടിച്ച് […]

3 April 2021 5:56 AM GMT

‘നേതൃനിരയിലെ അഗ്രഗാമി’; ക്യാപ്റ്റന്‍ വിളിയെ പിന്തുണച്ച് എ വിജയരാഘവന്‍
X

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്നതിനെ പിന്തുണച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. നേതൃനിരയിലെ അഗ്രഗാമിയാണ് പിണറായി വിജയനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. മുഖ്യമന്ത്രിയ സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല നിലയില്‍ തേതൃത്വം കൊടുക്കുകയാണ്. ആ നേതൃത്വ പാടവം സമൂഹം നോക്കിക്കാണുന്നുണ്ട്. ിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍, സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍, നമ്മുടെ സമൂഹത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് സ്വാഭാവികമായും ആദരവും ബഹുമാനവും കിട്ടില്ലേ? അതിനെ നിങ്ങളിങ്ങനെ വളച്ചൊടിച്ച് കൊണ്ടുപോകണോ? പദാവലിയുടെ ചുറ്റും വ്യാഖ്യാനങ്ങളുണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യമുണ്ടാകുമെന്നും സിപിഐഎം നേതാവ് പറഞ്ഞു. എറണാകുളത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിജയരാഘവന്റെ പ്രതികരണം.

കേരളത്തിലെ മുഖ്യമന്ത്രി, ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്ന ഒരു സഖാവാണ്. തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ ആകെ പ്രവര്‍ത്തനത്തിന്റെ നേതൃത്വനിരയില്‍ അഗ്രഗാമിയായി നില്‍ക്കുന്നത് സഖാവ് പിണറായി വിജയനാണ്.

എ വിജയരാഘവന്‍

കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ ഏറ്റവും ബഹുമാന്യനായ ഒരു ആളാകുക സ്വാഭാവികമാണ്. ഒരു മുഖ്യമന്ത്രിയേക്കുറിച്ച് പല തരത്തിലുള്ള ബഹുമാന്യ പരാമര്‍ശങ്ങളുണ്ടാകും. ക്യാപ്റ്റന്‍ എന്ന് സിപിഐഎം പ്രസ്താവിച്ചതായി ഞാന്‍ കണ്ടിട്ടില്ലെന്നും സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണെന്നുമുള്ള സിപിഐഎം സംസ്ഥാന സമിതിയംഗം പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് എ വിജയരാഘവന്റെ പ്രതികരണം.

എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്

“മുഖ്യമന്ത്രി നമ്മുടെ സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നല്ല നിലയില്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുകയാണ്. നേതൃത്വപാടവത്തെ സമൂഹം നോക്കിക്കാണുന്നുണ്ട്, നമ്മളല്ലല്ലോ. അതിന്റെ ഭാഗമായി വരുന്ന ചില പ്രതികരണങ്ങള്‍ എന്ന നിലയ്‌ക്കേ ഇതിനെ കാണേണ്ടതുള്ളൂ. കേരളത്തിലെ മുഖ്യമന്ത്രിയല്ലേ? കേരളത്തിലെ സമൂഹത്തിന്റെ മുന്നില്‍ സഖാവ് പിണറായി വിജയന്‍ ഇവിടെയുണ്ടല്ലോ. സഖാവ് എന്ന നിലയില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍, സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍, നമ്മുടെ സമൂഹത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് സ്വാഭാവികമായും ആദരവും ബഹുമാനവും കിട്ടില്ലേ? അതിനെ നിങ്ങളിങ്ങനെ വളച്ചൊടിച്ച് കൊണ്ടുപോകണോ? പദാവലിയുടെ ചുറ്റും വ്യാഖ്യാനങ്ങളുണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. സിപിഐഎമ്മിന് ആ താല്‍പര്യമില്ല. നിങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ചോദിച്ചാല്‍ മതി.”

?പാര്‍ട്ടിയാണ് ക്യാപ്റ്റന്‍ എന്ന് പി ജയരാജന്‍ പറഞ്ഞല്ലോ?

“കേരളത്തിന്റെ മുഖ്യമന്ത്രിയേക്കുറിച്ചാണ് നിങ്ങള്‍ ഈ ചോദ്യം ചോദിക്കുന്നത്. അത് ആദ്യം മനസിലാക്കണം. കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ ഏറ്റവും ബഹുമാന്യനായ ഒരു ആളാകില്ലേ? അദ്ദേഹത്തേക്കുറിച്ച് ആളുകള്‍ നല്ല നിലയില്‍ പരാമര്‍ശിക്കുന്നു. ഒരു മുഖ്യമന്ത്രിയേക്കുറിച്ച് ഏതെല്ലാം തരത്തിലുള്ള ബഹുമാന്യ പരാമര്‍ശങ്ങളുണ്ടാകും. പാര്‍ട്ടി ക്യാപ്റ്റന്‍ എന്ന് പ്രസ്താവിച്ചതായി ഞാന്‍ കണ്ടിട്ടില്ല. മാധ്യമങ്ങള്‍ കണ്ടിട്ടുണ്ടാകും. തെരഞ്ഞെടുപ്പ് വേദികളില്‍ നമ്മള്‍ ആളുകളെ ആനയിച്ചുകൊണ്ടുവരുമ്പോള്‍ എന്തെല്ലാം പറയും. സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുമ്പോള്‍ എന്തൊക്കെയാണ് പറയുന്നത്. അതൊക്കെ നാട്ടിലുള്ളതാണ്. മാന്യമായ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. കേരളത്തിലെ മുഖ്യമന്ത്രി, ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്ന ഒരു സഖാവാണ്. തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ ആകെ പ്രവര്‍ത്തനത്തിന്റെ നേതൃത്വനിരയില്‍ അഗ്രഗാമിയായി നില്‍ക്കുന്നത് സഖാവ് പിണറായി വിജയനാണ്. വ്യക്തമായല്ലോ, ഒരു പുതിയ വാക്കു കൂടി കിട്ടിയില്ലേ.”

പി ജയരാജന്‍ പറഞ്ഞത്

കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

Next Story