Top

പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം വേദനിപ്പിച്ചെന്ന് സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള, പ്രതിഷേധിക്കാതെ വേറെ വഴിയില്ലെന്ന് കോണ്‍ഗ്രസ്

പ്രതിപക്ഷ നിരയിലെ ചില അംഗങ്ങളുടെ കഴിഞ്ഞദിവസത്തെ പെരുമാറ്റം വേദനിപ്പിച്ചെന്ന് സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. അതേ സമയം സഭ ഇന്നും പെഗസസില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. ബുധനാഴ്ച്ച പ്രതിപക്ഷ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം തന്നെ വളരെ വേദനിപ്പിച്ചെന്ന് സ്പീക്കര്‍ പറഞ്ഞു. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ പെഗസസില്‍ ഒരേ നിലപാടില്‍ ഉറച്ചുനില്ക്കുമ്പോള്‍ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രജ്ജന്‍ ചൗധരി സൂചിപ്പിച്ചു. പേപ്പറുകള്‍ കീറിയെറിഞ്ഞ അംഗങ്ങള്‍ […]

29 July 2021 2:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം വേദനിപ്പിച്ചെന്ന് സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള, പ്രതിഷേധിക്കാതെ വേറെ വഴിയില്ലെന്ന് കോണ്‍ഗ്രസ്
X

പ്രതിപക്ഷ നിരയിലെ ചില അംഗങ്ങളുടെ കഴിഞ്ഞദിവസത്തെ പെരുമാറ്റം വേദനിപ്പിച്ചെന്ന് സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. അതേ സമയം സഭ ഇന്നും പെഗസസില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. ബുധനാഴ്ച്ച പ്രതിപക്ഷ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം തന്നെ വളരെ വേദനിപ്പിച്ചെന്ന് സ്പീക്കര്‍ പറഞ്ഞു.

അതേ സമയം കേന്ദ്ര സര്‍ക്കാര്‍ പെഗസസില്‍ ഒരേ നിലപാടില്‍ ഉറച്ചുനില്ക്കുമ്പോള്‍ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രജ്ജന്‍ ചൗധരി സൂചിപ്പിച്ചു. പേപ്പറുകള്‍ കീറിയെറിഞ്ഞ അംഗങ്ങള്‍ മാപ്പുചോദിക്കാന്‍ പോലും തയ്യാറായില്ലെന്ന് പാര്‍ലമെന്റികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ആരോപിച്ചു.

പെഗസസിലും കാര്‍ഷിക ബില്ലിലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് വര്‍ഷകാല സമ്മേളനം പൂര്‍ണ്ണമായും തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളായ ഗുര്‍ജീത് അന്‍ജുല, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ബിസനസ്സ് പേപ്പറുകള്‍ വലിച്ചുകീറുകയും പേപ്പര്‍ കീറിയെറിയുകയും ചെയ്യ്തത്. പ്ലേകാര്‍ഡുകളും എം പി മാര്‍ വലിച്ചെറിഞ്ഞു. സ്പീക്കറുടെ പോഡിയത്തിനടുത്തുള്ള ഗ്യാലറിവരെ വലിച്ചെറിഞ്ഞ പ്ലേകാര്‍ഡ് വീണുകിടന്നു. ഇതാണ് സ്പീക്കറെ വേദനിപ്പിക്കാന്‍ കാരണമായത്. അതേസമയം എം പി മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സൂചനയുണ്ട്.

Next Story