Top

സഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കും; ഉറപ്പ് ലഭിച്ചെന്ന് സ്പീക്കര്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക പ്രമേയം അവതരിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാനുള്ള നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സഭാസമ്മേളനത്തിന് ചേരാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നാണ് സ്പീക്കര്‍ അറിയിച്ചത്. ഗവര്‍ണറുമായി പി ശ്രീരാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനായാണ് സ്പീക്കര്‍ രാജ്ഭവനില്‍ എത്തിയത്. ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാണ് തീരുമാനം. ഡിസംബര്‍ 23 ന് സഭ ചേരാനുള്ള അനുമതി നേരത്തെ ഗവര്‍ണര്‍ […]

26 Dec 2020 6:00 AM GMT

സഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കും;  ഉറപ്പ് ലഭിച്ചെന്ന് സ്പീക്കര്‍
X

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക പ്രമേയം അവതരിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാനുള്ള നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സഭാസമ്മേളനത്തിന് ചേരാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നാണ് സ്പീക്കര്‍ അറിയിച്ചത്. ഗവര്‍ണറുമായി പി ശ്രീരാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനായാണ് സ്പീക്കര്‍ രാജ്ഭവനില്‍ എത്തിയത്. ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാണ് തീരുമാനം.

ഡിസംബര്‍ 23 ന് സഭ ചേരാനുള്ള അനുമതി നേരത്തെ ഗവര്‍ണര്‍ തള്ളുകയായിരുന്നു. ഇതിനെതിരെ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. നിയമസഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.

പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നേരത്തെ അനുമതി നിഷേധിച്ചത്. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു. ജനുവരി എട്ടിന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ എന്തിനാണ് അടിയന്തിരമായി സഭ ചേരുന്നത് എന്ന് വ്യക്തമാക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കാര്‍ഷിക നിയമ ഭേദഗതി വോട്ടിനിട്ട് തള്ളാനായിരുന്നു സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ തേടിയത്. ഇതില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തള്ളുകയായിരുന്നു.

Next Story