Top

തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കര്‍; സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടത് അവകാശ ലംഘനമെന്ന് പ്രതിപക്ഷം

ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

18 Nov 2020 8:24 PM GMT

തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കര്‍; സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടത് അവകാശ ലംഘനമെന്ന് പ്രതിപക്ഷം
X

ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കിഫ്ബിയ്‌ക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നു എന്ന പ്രതിപക്ഷ പരാതിന്മേലാണ് നടപടി.

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തുന്നതിന് മുമ്പ് മാധ്യമങ്ങളില്‍ എത്തിയത് സഭയോടുള്ള അവഹേളനമാണെന്ന് കാട്ടി പ്രതിപക്ഷ എംഎല്‍എമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വിഡി സതീശന്‍ എംഎല്‍എയാണ് പരാതി നല്‍കിയിരിക്കുന്നത്. നോട്ടീസിന് ഉടന്‍ മറുപടി നല്‍കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം എത്തിക്‌സ് കമ്മറ്റി യോഗത്തില്‍ നോട്ടീസ് പരിഗണിക്കാതിരുന്നത് പ്രതിപക്ഷം വിഷയമാക്കിയിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്താനുള്ള ഇഡി തീരുമാനത്തില്‍ നിയമസഭാ സമിതി നോട്ടീസ് നല്‍കിയിരുന്നു. വിഷയത്തില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലൊയിരുന്നും ഇഡിയുടെ മറുപടി.

അന്വേഷണത്തിന് ഫയലുകള്‍ വിളിച്ചുവരുത്താനുള്ള അധികാരമുണ്ട്. ലൈഫ് മിഷനില്‍ ക്രമക്കേട് ഉണ്ടെന്ന് മനസിലായി. അതിനാലാണ് അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ചതെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

ഇഡിയുടെ മറുപടി ലഭിക്കുന്നതിന് മുമ്പ് കത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ നിയമസഭ സമിതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Next Story