സ്പീക്കറിന് സുഖമില്ല; ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരാവില്ല

ഡോളര്‍ക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്നും ഹാജരാകില്ല. അസുഖമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് വിശദീകരണം നല്‍കി. രണ്ടാം തവണയാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചത്.

ഇന്ന് രാവിലെ 11 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നു നിര്‍ദ്ദേശം. കേസിലെ സ്വപ്‌ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണം സംഘം രേഖപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്പീക്കറുടെ ചോദ്യം ചെയ്യല്‍ നേരത്തെ മാറ്റിവെച്ചത്. അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതിയാണ്. മറ്റൊരു ഏജന്‍സിക്ക് ഇതിന് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Latest News