Top

‘കക്ഷി രാഷ്ട്രീയം പറയുമെന്നല്ല പറഞ്ഞത്’; പ്രതിപക്ഷത്തിന് വിശദീകരണം നല്‍കി എംബി രാജേഷ്

സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവനയില്‍ വിശദീകരവുമായി സ്പീക്കര്‍ എംബി രാജേഷ്. അത്തരമാരു പ്രസ്താവന പ്രതിപക്ഷത്തെ വേദനയുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗത്തിന്റെ ചൂണ്ടികാട്ടിയതിന് മറുപടിയായിട്ടാണ് സ്പീക്കറുടെ വിശദീകരണം. കക്ഷി രാഷ്ട്രീയം പറയില്ല, എന്നാല്‍ താന്‍ പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയും എന്നാണ് പറഞ്ഞതെന്നും എംബി രാജേഷ് പറഞ്ഞു. ‘സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന് പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ കുറിച്ച് പ്രതിപക്ഷ നേതാവ് ചൂണ്ടികാണിച്ചു. അങ്ങനെയൊരു പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]

25 May 2021 12:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കക്ഷി രാഷ്ട്രീയം പറയുമെന്നല്ല പറഞ്ഞത്’; പ്രതിപക്ഷത്തിന് വിശദീകരണം നല്‍കി എംബി രാജേഷ്
X

സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവനയില്‍ വിശദീകരവുമായി സ്പീക്കര്‍ എംബി രാജേഷ്. അത്തരമാരു പ്രസ്താവന പ്രതിപക്ഷത്തെ വേദനയുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗത്തിന്റെ ചൂണ്ടികാട്ടിയതിന് മറുപടിയായിട്ടാണ് സ്പീക്കറുടെ വിശദീകരണം. കക്ഷി രാഷ്ട്രീയം പറയില്ല, എന്നാല്‍ താന്‍ പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയും എന്നാണ് പറഞ്ഞതെന്നും എംബി രാജേഷ് പറഞ്ഞു.

‘സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന് പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ കുറിച്ച് പ്രതിപക്ഷ നേതാവ് ചൂണ്ടികാണിച്ചു. അങ്ങനെയൊരു പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാണുമ്പോള്‍ പ്രതിപക്ഷ നേതാവിനുണ്ടായിട്ടുള്ള ആശങ്ക മറ്റ് പലര്‍ക്കുമുണ്ടായിട്ടുണ്ടാവും. യഥാര്‍ത്ഥത്തില്‍ ഞാന്‍ പറഞ്ഞത് കക്ഷി രാഷ്ട്രീയം പറയുമെന്നല്ല. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കര്‍ പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ സഭക്ക് പുറത്ത് ഉയര്‍ന്നുവരുന്ന പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയും എന്നാണ്. ഈ ഉത്തരവാദിത്തതിന്റെ അന്തസും ഇത് നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ചുകൊണ്ട് മാത്രമായിരിക്കും അത്തരമൊരു അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാവുകയെന്നും സഭക്ക് ഉറപ്പ് നല്‍കുന്നു.’ എംബി രാജേഷ് പറഞ്ഞു.

സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും തങ്ങള്‍ക്ക് അതിന് മറുപടി പറയേണ്ടി വരുമെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. അത് വലിയ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെ കുറിച്ച് വേദനിപ്പിച്ചു എന്ന കാര്യം ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍ നിന്നും ഉണ്ടായിട്ടില്ല. അങ്ങ് സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് അതിന് മറുപടി പറയേണ്ടി വരും. അത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. നിയസഭയിലേക്ക് വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ ഞങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതിനാല്‍ തീര്‍ച്ചയായും അതെല്ലാം ഒഴിവാക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. 12 ാം കേരള നിയമസഭ എന്ന സംബന്ധിച്ച് എന്റെ ജീവിതത്തിലെ യുദ്ധ പര്‍വം വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്. അന്ന് സ്പീക്കറായിരുന്നു കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിയായി സഭയിലുണ്ട്. അദ്ദേഹം നല്ലൊരു മാതൃകയാണ്.’ വിഡി സതീശന്‍ പറഞ്ഞു.

96 വോട്ടുകള്‍ നേടിയാണ് എംബി രാജേഷ് നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പിസി വിഷ്ണുനാഥ് 40 വോട്ടുകളും നേടി. സ്പീക്കര്‍ സ്ഥാനം വലിയ ഉത്തരവാദിത്വമാണെന്നും അത് കാര്യക്ഷമമായി നിറവേറ്റാന്‍ സാധ്യമാകട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. സഭയുടെ പൊതു ശബ്ദമായി മാറാനും എംബി രാജേഷിന് കഴിയട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു.

Next Story