വോട്ടെണ്ണൽ പുരോഗമിക്കുന്നു; എംബി രാജേഷ് സ്പീക്കറാവും
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷും യുഡിഎഫ് സ്ഥാനാർത്ഥി പിസി വിഷ്ണുനാഥും തമ്മിലാണ് മത്സരം നടക്കുന്നത്. 99 പേരുടെ പിന്തുണ ഉറപ്പിച്ചു കഴിഞ്ഞ തൃത്താല എംഎൽഎ എംബി രാജേഷ് തന്നെയായിരിക്കും സ്പീക്കർ. ഫലം ഏതാണ് 11 മണിയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുണ്ടറയിൽ നിന്നുള്ള എംഎൽഎയാണ് പിസി വിഷ്ണുനാഥ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് പിരിയുന്ന സഭ 28ന് വീണ്ടും ചേരും. ഗവർണറുടെ നയപ്രഖ്യാപനമായിരിക്കും […]
24 May 2021 10:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷും യുഡിഎഫ് സ്ഥാനാർത്ഥി പിസി വിഷ്ണുനാഥും തമ്മിലാണ് മത്സരം നടക്കുന്നത്. 99 പേരുടെ പിന്തുണ ഉറപ്പിച്ചു കഴിഞ്ഞ തൃത്താല എംഎൽഎ എംബി രാജേഷ് തന്നെയായിരിക്കും സ്പീക്കർ. ഫലം ഏതാണ് 11 മണിയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുണ്ടറയിൽ നിന്നുള്ള എംഎൽഎയാണ് പിസി വിഷ്ണുനാഥ്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് പിരിയുന്ന സഭ 28ന് വീണ്ടും ചേരും. ഗവർണറുടെ നയപ്രഖ്യാപനമായിരിക്കും 28ന് നടക്കുക.