Top

സ്പീക്കര്‍ അയ്‌സും നോസും ചോദിച്ചില്ലെന്ന് വി മുരളീധരന്‍; ദൃശ്യങ്ങളുണ്ടല്ലോയെന്ന ചോദ്യത്തിന് കണ്ടത് രാജേട്ടന്റെ പ്രസ്താവനയെന്ന് മറുപടി, ഉരുണ്ടുകളി

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള സഭാംഗങ്ങളോട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അയ്‌സും നോസും ചോദിച്ചില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രമേയത്തെ അനുകൂലിക്കുന്നവരുണ്ടോയെന്നും പ്രതികൂലിക്കുന്നവരുണ്ടോയെന്നും സ്പീക്കര്‍ ചോദിച്ചതിന്റെ ദൃശ്യങ്ങളുണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചു ചോദിച്ചപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് ഉരുണ്ടുകളിച്ചു. നിയമസഭയില്‍ ഒ രാജഗോപാല്‍ കാര്‍ഷിക നിയമത്തെ അനുകൂലിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്രമന്ത്രിയുടെ മറുപടി ഇങ്ങനെ. ഞാന്‍ ഒ രാജഗോപാലുമായി സംസാരിച്ചിരുന്നു. അതിന് ശേഷം അദ്ദേഹമിറക്കിയ പ്രസ്താവനയും വായിച്ചിരുന്നു. ആ പ്രസ്താവനയില്‍ […]

3 Jan 2021 5:46 AM GMT

സ്പീക്കര്‍ അയ്‌സും നോസും ചോദിച്ചില്ലെന്ന് വി മുരളീധരന്‍; ദൃശ്യങ്ങളുണ്ടല്ലോയെന്ന ചോദ്യത്തിന് കണ്ടത് രാജേട്ടന്റെ പ്രസ്താവനയെന്ന്  മറുപടി, ഉരുണ്ടുകളി
X

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള സഭാംഗങ്ങളോട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അയ്‌സും നോസും ചോദിച്ചില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രമേയത്തെ അനുകൂലിക്കുന്നവരുണ്ടോയെന്നും പ്രതികൂലിക്കുന്നവരുണ്ടോയെന്നും സ്പീക്കര്‍ ചോദിച്ചതിന്റെ ദൃശ്യങ്ങളുണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചു ചോദിച്ചപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് ഉരുണ്ടുകളിച്ചു. നിയമസഭയില്‍ ഒ രാജഗോപാല്‍ കാര്‍ഷിക നിയമത്തെ അനുകൂലിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്രമന്ത്രിയുടെ മറുപടി ഇങ്ങനെ.

ഞാന്‍ ഒ രാജഗോപാലുമായി സംസാരിച്ചിരുന്നു. അതിന് ശേഷം അദ്ദേഹമിറക്കിയ പ്രസ്താവനയും വായിച്ചിരുന്നു. ആ പ്രസ്താവനയില്‍ സ്പീക്കറുടെ ഭാഗത്ത് നിന്ന് ചട്ടലംഘനമുണ്ടായി എന്നാണ് പറയുന്നത്. ഞാന്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രിയാണ്. സാധാരണ ഗതിയില്‍ പീക്കര്‍ ഒരു പ്രമേയം വോട്ടിനെടുത്ത് കഴിഞ്ഞാല്‍ ആ പ്രമേയം പാര്‍ലമെന്റിലാണെങ്കില്‍ ദോസ് ഹു ആര്‍ ഇന്‍ ഫേവര്‍ ഓഫ് അയ്, നോ അങ്ങനെ രണ്ട് ചോദ്യമുണ്ടാകും അത് ചോദിച്ചില്ലെന്നാണ്. പ്രസ്താവനയേ കണ്ടിട്ടുള്ളൂ. ഞാന്‍ ദൃശ്യം കണ്ടിട്ടില്ല. ഇതാണ് ഞാന്‍ മനസിലാക്കിയത്.

വി മുരളീധരന്‍

സഭയുടെ പൊതുവികാരത്തിനൊപ്പം നിന്നും എന്ന് പറഞ്ഞതിന് ശേഷമാണ് ഒ രാജഗോപാലിന്റെ പ്രസ്താവന വന്നത്. പ്രസ്താവനയാണ് അവസാനം വന്നത്. എപ്പഴും അവസാനം പറയുന്നതാണ് അന്തിമഭാഷ്യം. മലയാളത്തില്‍ അങ്ങനെയൊരു വാക്ക് തന്നെ വന്നത് അതുകൊണ്ടാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം കൈവരിച്ചിട്ടുള്ള ഏക പാര്‍ട്ടി ബിജെപി മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്നു എന്നുള്ളത് വളരെ നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയുന്നതാണ്. പാര്‍ട്ടി അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ബിജെപി ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കാമെന്നും വി മുരളീധരന്‍ പ്രതികരിച്ചു. ഞാന്‍ എല്ലായ്‌പ്പോഴും പാര്‍ട്ടി തീരുമാനം എടുക്കുന്നതിന് അനുസരിച്ചിട്ട് മത്സരിക്കുന്നയാളാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഞാന്‍ മത്സരിക്കാം. തിരുവനന്തപുരത്ത് പല മണ്ഡലങ്ങളിലും താങ്കളുടെ പേര് കേള്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.

മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനേക്കുറിച്ചും വി മുരളീധരന്‍ പ്രതികരിച്ചു. ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കാന്‍ ഓരോ പാര്‍ട്ടിക്കും സ്വാതന്ത്ര്യമുണ്ട്. ആ പാര്‍ട്ടിക്ക് അകത്ത് എതിര്‍പ്പുണ്ടെങ്കില്‍ അത് അവര്‍ പരിഹരിക്കും. പി കെ കുഞ്ഞാലിക്കുട്ടി തിരികെ വരുമ്പോള്‍ യുഡിഫ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഉള്ള മുന്നണി ആകുമോ എന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മൂന്നാം ഘട്ട ട്രയല്‍ പൂര്‍ത്തിയാകാത്ത കൊവാക്‌സിന് നേരിട്ട് അംഗീകാരം നല്‍കുന്നത് അപക്വവും അപകടകരവുമായ തീരുമാനമാണെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവനയെ മുരളീധരന്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര തലത്തില്‍ വരെ അനുമതി കിട്ടിയതിനു ശേഷം ആണ് ഇന്ത്യയില്‍ വാക്‌സിന് അംഗീകാരം നല്‍കിയത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ എന്ത് ചെയ്താലും കുറ്റം കണ്ടു പിടിക്കണം എന്ന നിര്‍ബന്ധ ബുദ്ധി ശശി തരൂരിന് പാടില്ല. ശശി തരൂര്‍ ജനങ്ങളുടെ വികാരം കാണാതെ പോകുന്നത് തെറ്റാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.

Next Story