Top

‘എംഎൽഎ ഹോസ്റ്റലിലെ പുതുക്കിയ ഫ്ലാറ്റുകൾ സീനിയോറിറ്റി നോക്കാതെ ആദ്യം കോൺഗ്രസ്സുകാർക്ക് നൽകിയത് സ്പീക്കറുടെ ഔദാര്യം’, കോവൂർ കുഞ്ഞുമോൻ

സാധാരണയായി സീനിയോറിറ്റി വെച്ചാണ് മുറികൾ അനുവദിക്കാറ്. എന്നാൽ ആ മാനദണ്ഡങ്ങളൊന്നും ഇടതുപക്ഷത്തിന് നൽകാതെ മുറികൾ ആദ്യമായി ജയിച്ചു വന്ന കോൺഗ്രസ്സുകാർക്കാണ് സ്പീക്കർ അനുവദിച്ചു കൊടുത്തത്.

21 Jan 2021 2:11 AM GMT

‘എംഎൽഎ ഹോസ്റ്റലിലെ പുതുക്കിയ ഫ്ലാറ്റുകൾ സീനിയോറിറ്റി നോക്കാതെ ആദ്യം കോൺഗ്രസ്സുകാർക്ക് നൽകിയത് സ്പീക്കറുടെ ഔദാര്യം’, കോവൂർ കുഞ്ഞുമോൻ
X

നിയമസഭാ സ്പീക്കറിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയിൽ ‘എല്ലാവരോടും സമത്വം പാലിക്കുന്ന സഭാനേതാവാണ് സ്പീക്കർ’ എന്ന് കോവൂർ കുഞ്ഞുമോൻ. അവിശ്വാസ പ്രമേയത്തെ എതിർത്ത് കൊണ്ട് സംസാരിച്ച കോവൂർ കുഞ്ഞുമോൻ എംഎൽഎ ഹോസ്റ്റലിലെ പുതുക്കിയ ഫ്ലാറ്റുകൾ ആദ്യം കോൺഗ്രസ്സുകാർക്കാണ് നൽകിയതെന്നും അത് സ്പീക്കറുടെ ഔദാര്യമാണ് എന്നും അഭിപ്രായപ്പെട്ടു.

ഹോസ്റ്റൽ മുറികൾ അനുവദിക്കാൻ ചില മാനദണ്ഡങ്ങൾ ഉണ്ട്. സാധാരണയായി സീനിയോറിറ്റി വെച്ചാണ് മുറികൾ അനുവദിക്കാറ്. എന്നാൽ ആ മാനദണ്ഡങ്ങളൊന്നും ഇടതുപക്ഷത്തിന് നൽകാതെ മുറികൾ ആദ്യമായി ജയിച്ചു വന്ന കോൺഗ്രസ്സുകാർക്കാണ് സ്പീക്കർ അനുവദിച്ചു കൊടുത്തത്, കോവൂർ കുഞ്ഞുമോൻ ചൂണ്ടിക്കാട്ടി. ഇത് സ്പീക്കറുടെ ഔദാര്യമാണെന്നും അല്ലാതെ ഇതിനു പ്രത്യേകിച്ച് അവകാശമൊന്നും ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കുടുസ്സു മുറികളായി തുടർന്നിരുന്ന എംഎൽഎ ഹോസ്റ്റലിന്റെ നിള ബ്ലോക്ക് പുതുക്കി പണിയാൻ അനുവാദം നൽകിയത് ഈ സ്പീക്കർ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎ ഹോസ്റ്റലിന്റെ ചെയർമാനായ തനിക്ക് മറ്റേതു സംസ്ഥാനത്തിന്റെ എംഎൽഎ ഹോസ്‌റ്റലുകളെക്കാളും മികച്ച സൗകര്യങ്ങളാണ് പുതുക്കി പണിത ഈ ഹോസ്റ്റലിനുള്ളതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

എന്തിന്റെ പേരിലാണ് ഈ അവിശ്വാസ പ്രമേയമെന്ന് അന്വേഷിച്ച അദ്ദേഹം അവിശ്വാസം തെളിയിക്കാൻ എന്ത് അന്വേഷണമാണ് ഇവിടെ നടത്തിയതെന്നും ചോദിച്ചു. നാലു സ്പീക്കറെ കണ്ട തനിക്ക് ഏറ്റവും സത്യസന്ധനായ ആത്മാർത്ഥതയുള്ള സ്പീക്കറെ തിരിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്ന സുരേഷ് അന്ന് പ്രതിയായിരുന്നില്ലെന്നും പിന്നീട് മാത്രം പ്രതിയാക്കപ്പെട്ട അവരുടെ കൂടെ അന്ന് സ്പീക്കർ ഉണ്ടായിരുന്നു എന്നതിനാൽ അദ്ദേഹവും മോശക്കാരനാണ് എന്ന് പറയുന്നതിൽ എന്ത് മര്യാദ ആണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഡോളര്‍ കള്ളക്കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് പി ശ്രീരാമകൃഷ്‌നെതിരെ അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്. സ്വപ്നയുമായി കുടുംബപരമായി ബന്ധമുണ്ടെന്നു നേരത്തെ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം ഉമ്മര്‍ പറഞ്ഞത്.

Next Story