‘വിവാദങ്ങള്‍ അടിസ്ഥാന രഹിതം, സ്വാഭാവിക നടപടി’; തോമസ് ഐസക്കില്‍ അതൃപ്തിയില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി തോമസ് ഐസകുമായി അതൃപ്തിയെന്ന വാര്‍ത്ത നിഷേധിച്ച് സ്പീക്കര്‍. വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അവകാശ ലംഘന നോട്ടീസില്‍ അഭിപ്രായം തേടിയിട്ടുണ്ട്. അത് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. കിഫ്ബി വിവാദത്തിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്ന് സ്പീക്കറുടെ വിലയിരുത്തലും പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസില്‍ ധനമന്ത്രിയുടെ മറുപടി വൈകുന്നതുമായിരുന്നു ധനമന്ത്രിയില്‍ സ്പീക്കര്‍ക്ക് അതൃപ്തിയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം. വിഷയത്തില്‍ സ്പീക്കര്‍ രേഖാമുലം ധനമന്ത്രിയില്‍ നിന്നും മറുപടി തേടിയിരുന്നു. എന്നാല്‍ ഒരാഴ്ച്ച പിന്നിട്ടിട്ടും മറുപടി നല്‍കാതെ […]

തിരുവനന്തപുരം: കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി തോമസ് ഐസകുമായി അതൃപ്തിയെന്ന വാര്‍ത്ത നിഷേധിച്ച് സ്പീക്കര്‍. വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അവകാശ ലംഘന നോട്ടീസില്‍ അഭിപ്രായം തേടിയിട്ടുണ്ട്. അത് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
കിഫ്ബി വിവാദത്തിലേക്ക് നിയമസഭയെ വലിച്ചിഴച്ചുവെന്ന് സ്പീക്കറുടെ വിലയിരുത്തലും പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസില്‍ ധനമന്ത്രിയുടെ മറുപടി വൈകുന്നതുമായിരുന്നു ധനമന്ത്രിയില്‍ സ്പീക്കര്‍ക്ക് അതൃപ്തിയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനം.
വിഷയത്തില്‍ സ്പീക്കര്‍ രേഖാമുലം ധനമന്ത്രിയില്‍ നിന്നും മറുപടി തേടിയിരുന്നു. എന്നാല്‍ ഒരാഴ്ച്ച പിന്നിട്ടിട്ടും മറുപടി നല്‍കാതെ സ്പീക്കറെ നേരിട്ട് കാണാമെന്നാണ് ധനമന്ത്രിയുടം തീരുമാനം. ഇക്കാര്യത്തില്‍ സ്പീക്കര്‍ നിയമോപദേശം തേടും.
- TAGS:
- KIIFB