Top

മൊറാട്ടയെ മാറ്റൂ, മൊറേനോയെ വിളിക്കൂ; സ്‌പെയിനില്‍ വീണ്ടും ‘നമ്പര്‍ 9’ വിവാദം

സ്വീഡിഷ് പ്രതിരോധം പൊളിക്കാനാകാതെ യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ മുടന്തിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ‘നമ്പര്‍ 9’ ചര്‍ച്ചയാകുന്നു. സ്പാനിഷ് ടീമിന്റെ മുഖ്യ സ്‌ട്രൈക്കറും ഒമ്പതാം നമ്പര്‍ താരവുമായി ആല്‍വാരോ മൊറാട്ടയാണ് ചര്‍ച്ചകളിലെ വില്ലന്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളവസരങ്ങള്‍ തുലച്ചു സ്പാനിഷ് ജയത്തിന് മൊറാട്ട തുരങ്കംവച്ചതോടെ ‘മൊറാട്ടയെ മാറ്റൂ, മൊറേനോയെ വിളിക്കൂ’ എന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ മുറവിളി ഉയര്‍ന്നുകഴിഞ്ഞു. യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചതു മുതല്‍ ഈ ആവശ്യം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. എന്നാല്‍ അതു […]

14 Jun 2021 9:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൊറാട്ടയെ മാറ്റൂ, മൊറേനോയെ വിളിക്കൂ; സ്‌പെയിനില്‍ വീണ്ടും ‘നമ്പര്‍ 9’ വിവാദം
X

സ്വീഡിഷ് പ്രതിരോധം പൊളിക്കാനാകാതെ യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ മുടന്തിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ‘നമ്പര്‍ 9’ ചര്‍ച്ചയാകുന്നു. സ്പാനിഷ് ടീമിന്റെ മുഖ്യ സ്‌ട്രൈക്കറും ഒമ്പതാം നമ്പര്‍ താരവുമായി ആല്‍വാരോ മൊറാട്ടയാണ് ചര്‍ച്ചകളിലെ വില്ലന്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളവസരങ്ങള്‍ തുലച്ചു സ്പാനിഷ് ജയത്തിന് മൊറാട്ട തുരങ്കംവച്ചതോടെ ‘മൊറാട്ടയെ മാറ്റൂ, മൊറേനോയെ വിളിക്കൂ’ എന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ മുറവിളി ഉയര്‍ന്നുകഴിഞ്ഞു.

യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചതു മുതല്‍ ഈ ആവശ്യം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. എന്നാല്‍ അതു കണക്കിലെടുക്കാതെ സൗഹൃദ മത്സരങ്ങളിലും ഇപ്പോള്‍ യൂറോയിലെ ആദ്യ മത്സരത്തിലും കോച്ച് ലൂയിസ് എന്റിക്വെ മൊറാട്ടയില്‍ തന്നെ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സൗഹൃദ മത്സരത്തില്‍ പോര്‍ചുഗലിനെതിരേയും(0-0) ഇപ്പോള്‍ യൂറോയില്‍ സ്വീഡനെതിരേയും(0-0) സ്‌പെയിന്റെ ഉറച്ച വിജയം തടഞ്ഞത് മൊറാട്ടയുടെ പിഴവുകളാണ്. രണ്ടു മത്സരങ്ങളില്‍ നിന്നുമായി മൂന്ന് തുറന്ന അവസരങ്ങളാണ് മൊറാട്ട തുലച്ചത്.

ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ താരമാണ് മൊറാട്ട. സീസണില്‍ മികച്ച ഫോമിലേക്ക് കഴിയാത പോയ മൊറാട്ടയ്ക്ക് യുവന്റസിനായി സീസണില്‍ 44 മത്സരങ്ങളില്‍ 20 ഗോളുകളും 12 അസിസ്റ്റുകളും മാത്രമാണ് കണ്ടെത്താനായത്. എന്നിട്ടും താരത്തെ എന്റിക്വെ പിന്തുണയ്ക്കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.

മൊറാട്ടയ്ക്കു പകരം സ്പാനിഷ് ക്ലബ് വിയ്യാറയാല്‍ താരം ജെറാര്‍ഡ് മൊറേനോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. വിയ്യാറയാലിനെ ഈ സീസണില്‍ തങ്ങളുടെ പ്രഥമ യൂറോപ്പ ലീഗ് കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ഈ 28-കാരന്‍. സീസണില്‍ ക്ലബിനു വേണ്ടി 46 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകളും 11 അസിസ്റ്റുകളുമാണ് മൊറേനോയുടെ പേരിലുള്ളത്. എന്നാല്‍ സ്‌പെയിന്‍ ദേശീയ ടീമില്‍ എപ്പോഴും ബെഞ്ചിലാണ് താരത്തിന്റെ സ്ഥാനം.

ഇന്നലെ സ്വീഡനെതിരേ മൊറാട്ട അവസരങ്ങള്‍ പാഴാക്കുമ്പോള്‍ ഗ്യാലറിയില്‍ കൂക്കിവിളിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ അവസാന 16 മിനിറ്റുകള്‍ മാത്രം കളിക്കാനായി മൊറേനോ പകരക്കാരനായി ഇറങ്ങിയപ്പോള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് ഗ്യാലറി സ്വീകരിച്ചത്. പരിശീലകന്‍ എന്റിക്വെയെയും കൂക്കിവിളികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

Next Story

Popular Stories