Top

‘സ്പാനിഷ് അര്‍മദ’ തകര്‍ക്കാന്‍ സ്വീഡന്‍; ഗോള്‍ വേട്ടയ്ക്ക് പോളണ്ടും ലെവന്‍ഡോവ്‌സ്‌കിയും ഇന്നിറങ്ങും

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്നും സൂപ്പര്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇന്നു രാത്രി നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ സ്വീഡനെ നേരിടും. ഇന്നത്തെ മറ്റു മത്സരങ്ങളില്‍ പോളണ്ട് സ്ലൊവേനിയുമായും ചെക്ക് റിപ്പബ്ലിക് സ്‌കോട്ട്‌ലന്‍ഡുമായും ഏറ്റുമുട്ടും. മൂന്നു തവണ യൂറോ കപ്പ് നേടിയ സ്‌പെയിന് കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ നാട്ടുകാര്‍ കച്ചമുറുക്കുന്നത്. എന്നാല്‍ സ്ലാട്ടന്റെ സുവര്‍ണകാലത്ത് 2004-ല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നതൊഴിച്ചാല്‍ പിന്നീട് ഒരിക്കല്‍പോലും സ്വീഡന് ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാനായിട്ടില്ല. സ്പാനിഷ് ഫുട്‌ബോളിലെ പല വമ്പന്‍ […]

14 Jun 2021 2:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സ്പാനിഷ് അര്‍മദ’ തകര്‍ക്കാന്‍ സ്വീഡന്‍; ഗോള്‍ വേട്ടയ്ക്ക് പോളണ്ടും ലെവന്‍ഡോവ്‌സ്‌കിയും ഇന്നിറങ്ങും
X

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്നും സൂപ്പര്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇന്നു രാത്രി നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ സ്വീഡനെ നേരിടും. ഇന്നത്തെ മറ്റു മത്സരങ്ങളില്‍ പോളണ്ട് സ്ലൊവേനിയുമായും ചെക്ക് റിപ്പബ്ലിക് സ്‌കോട്ട്‌ലന്‍ഡുമായും ഏറ്റുമുട്ടും.

മൂന്നു തവണ യൂറോ കപ്പ് നേടിയ സ്‌പെയിന് കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ നാട്ടുകാര്‍ കച്ചമുറുക്കുന്നത്. എന്നാല്‍ സ്ലാട്ടന്റെ സുവര്‍ണകാലത്ത് 2004-ല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നതൊഴിച്ചാല്‍ പിന്നീട് ഒരിക്കല്‍പോലും സ്വീഡന് ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാനായിട്ടില്ല.

സ്പാനിഷ് ഫുട്‌ബോളിലെ പല വമ്പന്‍ ‘പേരുകളും’ വെട്ടിമാറ്റിയാണ് കോച്ച് ലൂയിസ് എന്റിക്വെ യൂറോ കപ്പിനായുള്ള ടീമിനെ ഒരുക്കിയിരിക്കുന്നത്. മുന്‍ നായകന്‍ സെര്‍ജിയോ റാമോസിനെ ഒഴിവാക്കിയതാണ് ഏറെ ശ്രദ്ധേയം. ഇതിനു പിന്നാലെ പുതിയ നായകന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സ് കോവിഡ് കാരണം ടീമില്‍ നിന്നു പുറത്തായി. ബുസ്‌കറ്റ്‌സിനെ കൂടാതെ ഡിയാഗോ യോറന്റെയും കോവഡിനെത്തുടര്‍ന്ന് പിന്മാറിയിട്ടുണ്ട്.

മധ്യനിര താരം തിയാഗോ അല്‍കാന്‍ട്രയാണ് സ്പാനിഷ് ടീമിന്റെ തുറുപ്പ് ചീട്ട്. അല്‍കാന്‍ട്രയ്ക്കു പുറമേ ഫെറാന്‍ ടോറസ്, ആല്‍വാരോ മൊറാട്ട, റോഡ്രി തുടങ്ങിയവരും ടീമിലുണ്ടാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡി ഹിയയ്ക്കു പകരം ഉനയ് സിമോണ്‍ ആയിരിക്കും ഗോള്‍വല കാക്കുക.

സ്വീഡന്‍ നിരയിലും കോവിഡ് പ്രശ്‌നങ്ങളുണ്ട്. യുവന്റസ് താരം ദെയന്‍ കുളുവിയെസ്‌കി, ബൊളോഗ്ന താരം സ്വെന്‍ബെര്‍ഗും കോവിഡ് കാരണം ടീമിനു പുറത്താണ്. ക്രിസ്റ്റഫര്‍ ഓള്‍സന്‍, വിക്ടര്‍ ലിന്‍ഡെലോഫ് എന്നിവരിലാണ് സ്വീഡന്റെ പ്രതീക്ഷകള്‍.

സ്ലൊവേനിയയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം നേടി യൂറോയില്‍ തുടക്കം കുറിക്കാനാണ് പോളണ്ട് ലക്ഷ്യമിടുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരവും നായകനുമായ റോബര്‍ട്ടോലെവന്‍ഡോവ്‌സ്‌കിയിലാണ് പ്രതീക്ഷകളത്രയും ഈ സീസണില്‍ 29 മത്സരങ്ങളില്‍ നിന്നായി 41 ഗോളുകള്‍ നേടിയ ലെവന്‍ഡോവ്‌സ്‌കി തകര്‍പ്പന്‍ ഫോമിലാണ്.

Next Story

Popular Stories