Top

2030 ഫുട്‌ബോള്‍ ലോകകപ്പിനായി സ്‌പെയിനും പോര്‍ചുഗലും; സംയുക്ത ആതിഥേയത്വത്തിന് ബിഡ് സമര്‍പ്പിച്ചു

2030-ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സ്‌പെയിനും പോര്‍ചുഗലും തയാറെടുക്കുന്നു. സംയുക്ത ആതിഥ്യത്തിനായി ഇരു ഫെഡറേഷനുൃകളും ഫിഫയ്ക്ക് ബിഡ് സമര്‍പ്പിച്ചു. ഇന്നലെ സ്‌പെയിനും പോര്‍ചുഗലും തമ്മില്‍ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തിനു തൊട്ടുമുമ്പാണ് ഇരു ഫെഡറേഷനുകളും ബിഡില്‍ ഒപ്പുവച്ചത്. ലോകം ഇതുവരെ കാണാത്ത ഭംഗിയില്‍ ലോകകപ്പ് നടത്താന്‍ തങ്ങള്‍ക്കാകുമെന്നും അവര്‍ വ്യക്തമാക്കി. 2024-ലാണ് 2030 ലോകകപ്പിന്റെ ആതിഥേയരെ പ്രഖ്യാപിക്കുക. നിലവില്‍ യൂറോപ്പില്‍ നിന്നു സ്‌പെയിനും പോര്‍ചുഗലിനും പുറമേ സംയുക്ത ആതിഥ്യം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഗ്രീസ്-റൊമാനിയ-ബള്‍ഗേറിയ-സെര്‍ബിയ എന്നീ […]

5 Jun 2021 3:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2030 ഫുട്‌ബോള്‍ ലോകകപ്പിനായി സ്‌പെയിനും പോര്‍ചുഗലും; സംയുക്ത ആതിഥേയത്വത്തിന് ബിഡ് സമര്‍പ്പിച്ചു
X

2030-ലെ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സ്‌പെയിനും പോര്‍ചുഗലും തയാറെടുക്കുന്നു. സംയുക്ത ആതിഥ്യത്തിനായി ഇരു ഫെഡറേഷനുൃകളും ഫിഫയ്ക്ക് ബിഡ് സമര്‍പ്പിച്ചു.

ഇന്നലെ സ്‌പെയിനും പോര്‍ചുഗലും തമ്മില്‍ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തിനു തൊട്ടുമുമ്പാണ് ഇരു ഫെഡറേഷനുകളും ബിഡില്‍ ഒപ്പുവച്ചത്. ലോകം ഇതുവരെ കാണാത്ത ഭംഗിയില്‍ ലോകകപ്പ് നടത്താന്‍ തങ്ങള്‍ക്കാകുമെന്നും അവര്‍ വ്യക്തമാക്കി.

2024-ലാണ് 2030 ലോകകപ്പിന്റെ ആതിഥേയരെ പ്രഖ്യാപിക്കുക. നിലവില്‍ യൂറോപ്പില്‍ നിന്നു സ്‌പെയിനും പോര്‍ചുഗലിനും പുറമേ സംയുക്ത ആതിഥ്യം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഗ്രീസ്-റൊമാനിയ-ബള്‍ഗേറിയ-സെര്‍ബിയ എന്നീ രാജ്യങ്ങളും ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്.

ലാറ്റിനമേരിക്കയില്‍ നിന്ന് അര്‍ജന്റീന-യുറുഗ്വേയ്-പരാഗ്വയ്-ചിലി, ആഫ്രിക്കയില്‍ നിന്ന് മൊറോക്കോ-അള്‍ജീരിയ-ടുണീഷ്യ-ഈജിപ്റ്റ്-ലിബിയ എന്നിവരാണ് ബിഡ് സംയുക്ത ആതിഥ്യത്തിന് ബിഡ് സമര്‍പ്പിച്ചിരിക്കുന്ന രാജ്യങ്ങള്‍.

ഇതിനു പുറമേ ഏഷ്യയില്‍ നിന്ന് സംയുക്ത ആതിഥ്യത്തിന് ദക്ഷിണകൊറിയ-ചൈന-ജപ്പാന്‍ എന്നീ രാജ്യങ്ങളും യൂറോപ്പില്‍ നിന്ന് ബ്രിട്ടന്‍-അയര്‍ലന്‍ഡ് എന്നിവരും ബിഡ് സമര്‍പ്പിക്കുമെന്ന് സുചനയുണ്ട്.

ലോകകപ്പിന് ഒറ്റയ്ക്ക് ആതിഥ്യം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഏഷ്യയില്‍ നിന്ന് സൗദി അറേബ്യ, ആഫ്രിക്കയില്‍ നിന്ന് കാമറൂണ്‍, ഈജിപ്റ്റ്, ലാറ്റിനമേരിക്കയില്‍ നിന്ന് കൊളംബിയ, ഇക്വഡോര്‍, പെറു എന്നിവരും രംഗത്തു വന്നിട്ടുണ്ട്. ഇവരും ഉടന്‍ ബിഡ് സമര്‍പ്പിക്കുമെന്നാണ് സൂചന.

2022-ലാണ് അടുത്ത ലോകകപ്പ് നടക്കുക. അതിന് ഏഷ്യയില്‍ നിന്ന് ഖത്തറാണ് ആതിഥ്യമരുളുന്നത്. അതിനു ശേഷം നടക്കുന്ന 2026 ലോകകപ്പ് യു.എസ്.എ.-മെക്‌സിക്കോ-കാനഡ എന്നീ മൂന്നു രാജ്യങ്ങളിലായാണ്.

Next Story

Popular Stories