Top

വീണു ബെല്‍ജിയവും സ്വിസ് പോരാളികളും; ഇറ്റലിയും സ്‌പെയിനും യൂറോ ക്വാര്‍ട്ടറില്‍

ഇറ്റാലിയുടെ അറ്റാക്കിങ് ഫുട്‌ബോളിന് മുന്നില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയവും സ്പാനിഷ് അച്ചടക്കത്തിനു കീഴില്‍ അട്ടിമറി വീരന്മാരയ സ്വിറ്റ്‌സര്‍ലന്‍ഡും വീണു. യൂറോ കപ്പില്‍ ഇന്നലെ രാത്രി നടന്ന ആവേശപോരാട്ടങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീഴ്ത്തിയപ്പോള്‍ നിശ്ചിത സമയത്ത് ഒന്നിനെതിലരേ രണ്ടു ഗോ്‌ളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിനെതിരേ ഇറ്റാലിയന്‍ ജയം. ഗോള്‍കീപ്പര്‍ യാന്‍ സൊമ്മറിന്റെ തകര്‍പ്പന്‍ സേവുകള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനെ രക്ഷിക്കാനായില്ല. നിശ്ചിത സമയത്തും അധികസമയത്തുമായി നാല് ഉറച്ച ഗോളവസരങ്ങളും ഷൂട്ടൗട്ടില്‍ ഒരു പെനാല്‍റ്റില്‍ കിക്കും രക്ഷപെടുത്തിയെങ്കിലും സ്പാനിഷ് പടയെ […]

2 July 2021 9:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണു ബെല്‍ജിയവും സ്വിസ് പോരാളികളും; ഇറ്റലിയും സ്‌പെയിനും യൂറോ ക്വാര്‍ട്ടറില്‍
X

ഇറ്റാലിയുടെ അറ്റാക്കിങ് ഫുട്‌ബോളിന് മുന്നില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയവും സ്പാനിഷ് അച്ചടക്കത്തിനു കീഴില്‍ അട്ടിമറി വീരന്മാരയ സ്വിറ്റ്‌സര്‍ലന്‍ഡും വീണു.

യൂറോ കപ്പില്‍ ഇന്നലെ രാത്രി നടന്ന ആവേശപോരാട്ടങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീഴ്ത്തിയപ്പോള്‍ നിശ്ചിത സമയത്ത് ഒന്നിനെതിലരേ രണ്ടു ഗോ്‌ളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിനെതിരേ ഇറ്റാലിയന്‍ ജയം.

ഗോള്‍കീപ്പര്‍ യാന്‍ സൊമ്മറിന്റെ തകര്‍പ്പന്‍ സേവുകള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനെ രക്ഷിക്കാനായില്ല. നിശ്ചിത സമയത്തും അധികസമയത്തുമായി നാല് ഉറച്ച ഗോളവസരങ്ങളും ഷൂട്ടൗട്ടില്‍ ഒരു പെനാല്‍റ്റില്‍ കിക്കും രക്ഷപെടുത്തിയെങ്കിലും സ്പാനിഷ് പടയെ തടയാന്‍ സൊമ്മറിനായില്ല.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 എന്ന നിലയില്‍ അവസാനിച്ച കളി ഷൂട്ടൗട്ടില്‍ 3-1 ന് ആണ് സ്‌പെയിന്‍ സ്വന്തമാക്കിയത്. പത്തു പേരുമായി 40 മിനുട്ടുകളോളം കളിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പൊരുതിനിന്നത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സ്‌പെയിന്‍ ലീഡ് നേടിയിരുന്നു. എട്ടാം മിനുട്ടില്‍ ലഭിച്ച ഒരു കോര്‍ണറില്‍ ബോക്‌സിന് പുറത്ത് നിന്നു ജോര്‍ഡി ആല്‍ബ ഷൂട്ട് ചെയ്ത പന്ത് സ്വിസ് താരം സക്കറിയയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

ഇതിനു ശേഷം ആദ്യ പകുതി മുഴുവന്‍ കളി നിയന്ത്രിച്ചിട്ടും സ്‌പെയിന് പിന്നീട് ഒരിക്കല്‍ക്കൂടി വലകുലുക്കാനായില്ല. തുടര്‍ന്നു രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സമനില നേടുകയും ചെയ്തു. 68-ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് സൂപ്പര്‍ താരം ഷാക്കീരിയാണ് സമനില ഗോള്‍ നേടിയത്.

ഇതിന്റെ ആഹ്‌ളാദം പക്ഷേ അധികം നീണ്ടില്ല. 78-ാം മിനിറ്റില്‍ സ്വിസ് ടീമിന് കനത്ത തിരിച്ചടി നല്‍കി പ്രതിരോധ താരം ഫ്രുലര്‍ ചുവപ്പ് കണ്ട് പുറത്ത് പോയി. ഇതോ
ടെ പത്തു പേരായി ചുരുങ്ങിയ അവര്‍ പ്രതിരോധത്തിലേക്കു വലിഞ്ഞു. നിശ്ചിത സമയത്തെ ശേഷിച്ച മിനിറ്റുകളും എക്‌സ്ട്രാ ടൈമിന്റെ 30 മിനിറ്റും 10 പേരുമായി അവര്‍ പക്ഷേ സ്‌പെയിനിനെ പ്രതിരോധിച്ചു നിന്നു.

ഗോള്‍കീപ്പര്‍ സൊമ്മറായിരുന്നു അവരുടെ ഹീറോ. മത്സരം 120 മിനിറ്റു പൂര്‍ത്തിയാക്കുമ്പോള്‍ 10 സേവുകളാണ് മൊത്തത്തില്‍ സൊമ്മര്‍ നടത്തിയിരുന്നത്. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ സ്പാനിഷ് നായകന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സിന്റെ ആദ്യ ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങിയതോടെ സ്വിസ് പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നതാണ്.

എന്നാല്‍ ഗവ്രനോവിച്ചിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡ് നേടിയെങ്കിലും ഡാനി ഒല്‍മൊ സ്‌പെയിനെ ഒപ്പമെത്തിച്ചു. പിന്നാലെ കിക്ക് എടുത്ത സ്വിസ്സിന്റെ ഷാറിന് പിഴച്ചു. എന്നാല്‍ അടുത്ത ഷോട്ടില്‍ പെഡ്രോയുടെ ഷോട്ട് സൊമ്മര്‍ തടുത്തിട്ടു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അടുത്ത കിക്കെടുത്ത അകെഞ്ജിയുടെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമൊണും രക്ഷപെടുത്തി. ഇതോടെ ഷൂട്ടൗട്ടില്‍ മൂന്നു വിതം കിക്കുകള്‍ കഴിഞ്ഞപ്പോഴും സ്‌കോര്‍ 1-1 എന്നന നിലയില്‍.

പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡിന് എല്ലാം പിഴയയ്ക്കുകയായിരുന്നു. സ്‌പെയിനു വേണ്ടി അവസാന രണ്ടു കിക്കുകള്‍ എടുത്ത മൊറേനോയും ഒയര്‍സബാലും ലക്ഷ്യം കണ്ടപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നാലാം കിക്കും പിഴച്ചു. വാര്‍ഗാസ് എടുത്ത ഷോട്ടട് ക്രോസ്ബാറിനു മീതേ പറക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-1 എന്ന സ്‌കോറില്‍ സ്‌പെയിന്‍ സെമിയിലേക്കു മാര്‍ച്ച് ചെയ്തു.

രാത്രി വൈകി നടടന്ന ആവേശപ്പോരാട്ടതത്തില്‍ ആദ്യപകുതിയില്‍ വീണ മൂന്നു ഗോളുകളാണ് ഇറ്റലി-ബെല്‍ജിയം മത്സരത്തിന്റെ വിധിയെഴുതിയത്. 31-ാം മിനിറ്റില്‍ ഇറ്റലിയാണ് ആദ്യം ലീഡ് നേടിയത്. ഫ്രീകിക്കില്‍ നിന്നു തുടങ്ങിയ ആക്രമണത്തിനൊടുവില്‍ നിക്കോ ബാരെല്ലയാണ് വലകുലുക്കിയത്.

പിന്നീട് തുടരെ തുടരെ ഇറ്റാലിയന്‍ ആക്രമണങ്ങളായിരുന്നു. 44-ാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടിയ. ലോറെന്‍സോ ഇന്‍സിഗ്‌നെയുടെ അതിമനോഹരമായ ഒരു ഷോട്ടാണ് ഇക്കുറി ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസിനെ കീഴടക്കിയത്. കളി പൂര്‍ണമായും ഇറ്റലിയുടെ നിയന്ത്രണത്തിലാകുമെന്നു തോന്നിപ്പിച്ച ഈ നിമിഷത്തിലായിരുന്നു ബെല്‍ജിയം തിരിച്ചുവരവ് നടത്തിയത്.

യുവതാരം ഡൊകുവിനെ ഡി ലൊറെന്‍സോ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ആദ്യ പകുതിക്കു മുമ്പ് ബെല്‍ജിയത്തിനായി ഒരു ഗോള്‍ മടക്കി. എന്നാല്‍ ഇതിന്റെ ആവേശം രണ്ടാം പകുതിയില്‍ കാണിക്കാന്‍ അവര്‍ക്കായില്ല.

അവസാന 45 മിനിറ്റുകളില്‍ കിണഞ്ഞു പൊരുതിയെങ്കിലും സമനില ഗോള്‍ നേടാന്‍ ബെല്‍ജിയത്തിനായില്ല. 79-ാം മിനിറ്റില്‍ ഇറ്റലിയുടെ വിശ്വസ്ത താരം സ്പിനസോള പരിക്കേറ്റ് പുറത്ത് പോയതും, അവര്‍ക്കു മുതലാക്കാന്‍ കഴിഞ്ഞില്ല.

ബെല്‍ജിയത്തിന്റെ അവസാന നിമിഷങ്ങളിലെ ആക്രമണങ്ങളും മികച്ച രീതിയില്‍ മറികടന്നു കൊണ്ട് ഇറ്റലി അവസാനം വിജയം ഉറപ്പിച്ചു. വെംബ്ലിയില്‍ വെച്ച് നടക്കുന്ന സെമി ഫൈനലില്‍ സ്‌പെയിനും ഇറ്റലിയും ഏറ്റുമുട്ടും.

Next Story

Popular Stories