യുപിയില്‍ എസ് പി നേതാവിന്റെ സാരി പിടിച്ചുവലിച്ച് അവഹേളിച്ച് ബി ജെ പി പ്രവര്‍ത്തകര്‍; ആക്രമണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഗുണ്ടകളെന്ന് അഖിലേഷ്
ഉത്തര്‍പ്രദേശില്‍ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോവുന്നതിനിടെ എസ് പി വനിതാനേതാവിന്റെ സാരിയില്‍ പിടിച്ചുവലിച്ച് ബി ജെ പി പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധികാരദുര മുത്ത ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംവത്തെ കുറിച്ച് ആഞ്ഞടിച്ചു. അതിക്രമ ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം കടുത്ത പ്രതിഷേധത്തിനിടയാക്കി. സ്ത്രീയെ തടഞ്ഞുനിര്‍ത്തി സാരി ബലംപ്രയോഗിച്ച് വലിക്കുന്ന ദൃശ്യങ്ങാണ് വീഡിയോയില്‍ കാണുന്നത്. യുപിയിലെ ലക്കിപ്പൂര്‍ ഖേരി ജില്ലയിലാണ് സമാജ്‌വാദി പാര്‍ട്ടി വനിതാ നേതാവിനെ ബി […]
9 July 2021 3:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തര്‍പ്രദേശില്‍ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോവുന്നതിനിടെ എസ് പി വനിതാനേതാവിന്റെ സാരിയില്‍ പിടിച്ചുവലിച്ച് ബി ജെ പി പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധികാരദുര മുത്ത ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംവത്തെ കുറിച്ച് ആഞ്ഞടിച്ചു. അതിക്രമ ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം കടുത്ത പ്രതിഷേധത്തിനിടയാക്കി. സ്ത്രീയെ തടഞ്ഞുനിര്‍ത്തി സാരി ബലംപ്രയോഗിച്ച് വലിക്കുന്ന ദൃശ്യങ്ങാണ് വീഡിയോയില്‍ കാണുന്നത്.
യുപിയിലെ ലക്കിപ്പൂര്‍ ഖേരി ജില്ലയിലാണ് സമാജ്‌വാദി പാര്‍ട്ടി വനിതാ നേതാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ അപമാനിച്ചത്. പശ്ഗ്വാന്‍ ബ്ലോക്കിലേക്ക് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോകവെയാണ് എസ് പിയുടെ വനിതാ നേതാവായ ഋതുസിങിന്റെ സാരിയില്‍ പിടിച്ചു വലിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ അവഹേളിച്ചത്. ഋതു സിങിനോടൊപ്പം എസ് പി പ്രവര്‍ത്തകരുമുണ്ടായിരുന്നു.
അതിനിടെ ബി ജെ പി എം എല്‍ എ ലോകേന്ദ്ര പ്രതാപ് സിങിന്റെ അനുയായികളാണ് തന്നെ അവഹേളിച്ചതെന്ന് ഋതുസിങ് ആരോപിച്ചു. ബി ജെ പി പ്രവര്‍ത്തകര്‍ തന്റെ കൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുടെ വസ്ത്രങ്ങള്‍ കീറിയതായും നാമനിര്‍ദേശപത്രിക കീറിയെറിഞ്ഞതായും ഋതു വിശദീകരിച്ചു. മുതിര്‍ന്ന എസ് പി നേതാക്കളായ ശശാങ്ക് യാദവ്, ക്രാന്തി കുമാര്‍ സിങ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബി ജെ പി നേതാവ് യാഷ് വര്‍മ്മയ്ക്കും പേരറിയാത്ത മറ്റുപ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.