സംവിധായകൻ എസ് പി ജനനാഥൻ ഗുരുതരാവസ്ഥയിൽ
അദ്ദേഹമിപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
12 March 2021 4:22 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രശസ്ത തമിഴ് സംവിധായകൻ എസ് പി ജനനാഥൻ ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ ദിവസം വൈകിട്ട് ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹമിപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിജയ് സേതുപതി നായകനാകുന്ന പുതിയ സിനിമ ലാഭത്തിന്റെ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ചിത്രത്തിന്റെ എഡിറ്റിങ്ങ് വർക്കുകളൾക്ക് ശേഷം ഹോട്ടൽ മുറിയിലേക്ക് ഭക്ഷണം കഴിക്കാൻ പോയതായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹം തിരികെ വരാത്തത് മൂലം സഹപ്രവർത്തകർ മുറിയിൽ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ അബോധവസ്ഥയിൽ കണ്ടത്.
2003ൽ ഇയർകൈ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ സംവിധാന മേഖലയിലേക്ക് എത്തുന്നത്. ചിത്രത്തിന് ആ വർഷം ദേശിയ പുരസ്കാരവും ലഭിച്ചു. 2015ൽ ജയം രവി നായകനായെത്തിയ ഭൂലോഹമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.