Top

‘യൂണിഫോമില്‍ സ്റ്റാര്‍ വെക്കാതെ കാത്തിരുന്നത് ആ മനുഷ്യന് വേണ്ടി’; ആനിയുടെ സ്വപന്ങ്ങള്‍ക്ക് നക്ഷത്ര തിളക്കം നല്‍കിയയാള്‍

ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് വിജയം വരിച്ച എസ്‌ഐ ആനി ഇന്ന് കേരളത്തിലെ ജനങ്ങളുടെ പ്രചോദനമാണ്. കഠിന പ്രയത്‌നത്തിലൂടെ നേടിയെടുത്ത ജോലിയില്‍ ആഹ്ലാദിക്കവെയും സ്റ്റാര്‍ ഇല്ലാത്ത പൊലീസ് യൂണിഫോം ആയിരുന്നു ആനി പാസ് ഔട്ട് കഴിഞ്ഞിട്ടും അണിഞ്ഞത്. എന്താണ് സ്റ്റാര്‍ വെക്കാത്തതെന്ന് പലരും ചോദിച്ചിട്ടും ആനി സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം തന്നെ ധരിച്ചു. തനിക്കേറ്റവും പ്രിയപ്പെട്ട, കഷ്ടപ്പാടുകളുടെ കാലത്ത് താങ്ങും തണലുമായി നിന്ന ഒരാള്‍ക്കു വേണ്ടിയായിരുന്നു ആനി കാത്തിരുന്നത്. തന്നെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച, സ്വപ്‌നങ്ങള്‍ക്ക് കരുത്തും […]

29 Jun 2021 4:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘യൂണിഫോമില്‍ സ്റ്റാര്‍ വെക്കാതെ കാത്തിരുന്നത് ആ മനുഷ്യന് വേണ്ടി’; ആനിയുടെ സ്വപന്ങ്ങള്‍ക്ക് നക്ഷത്ര തിളക്കം നല്‍കിയയാള്‍
X

ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് വിജയം വരിച്ച എസ്‌ഐ ആനി ഇന്ന് കേരളത്തിലെ ജനങ്ങളുടെ പ്രചോദനമാണ്. കഠിന പ്രയത്‌നത്തിലൂടെ നേടിയെടുത്ത ജോലിയില്‍ ആഹ്ലാദിക്കവെയും സ്റ്റാര്‍ ഇല്ലാത്ത പൊലീസ് യൂണിഫോം ആയിരുന്നു ആനി പാസ് ഔട്ട് കഴിഞ്ഞിട്ടും അണിഞ്ഞത്.

എന്താണ് സ്റ്റാര്‍ വെക്കാത്തതെന്ന് പലരും ചോദിച്ചിട്ടും ആനി സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം തന്നെ ധരിച്ചു. തനിക്കേറ്റവും പ്രിയപ്പെട്ട, കഷ്ടപ്പാടുകളുടെ കാലത്ത് താങ്ങും തണലുമായി നിന്ന ഒരാള്‍ക്കു വേണ്ടിയായിരുന്നു ആനി കാത്തിരുന്നത്. തന്നെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച, സ്വപ്‌നങ്ങള്‍ക്ക് കരുത്തും കരുതലും തന്ന ഷാജി എന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വേണ്ടിയായിരുന്നു അത്.

താന്‍ പിതൃതുല്യനായി കാണുന്ന ഷാജി ചേട്ടന്‍ എത്തിയാണ് ആനിയുടെ പൊലീസ് യൂണിഫോമില്‍ നക്ഷത്രങ്ങള്‍ ചാര്‍ത്തിക്കൊടുത്തത്. ആനി തന്നെയാണ് കഴിഞ്ഞ വര്‍ഷം ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘പാസിംഗ് ഔട്ടിന്റെ പിറ്റെ ദിവസവും സ്റ്റാര്‍ ഇല്ലാത്ത യൂണിഫോം ഇട്ടു KEPA യില്‍ കറങ്ങി നടക്കുന്നത് കണ്ടപ്പോള്‍ പലരും ചോദിച്ചു സ്റ്റാര്‍ വെക്കാതെ എന്താ ഇങ്ങനെ നടക്കുന്നതെന്ന്..
ദാ ഇങ്ങേര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അല്ലായിരുന്നോ…

ഈ മനുഷ്യന് അല്ലാതെ വേറെ ആര്‍ക്കാ എനിക്ക് സ്റ്റാര്‍ വച്ച് തരാനുള്ള അര്‍ഹത ഉള്ളത്….സര്‍വീസിന്റെ അവസാന നാള്‍ വരെ ഒരു അപാകതയും പറ്റാതിരിക്കട്ടെ എന്നും പറഞ്ഞു തന്ന മുത്തം ഉണ്ടല്ലോ അതാണ് എന്റെ ഊര്‍ജം….ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നില്ലേ എല്ലാ കഷ്ടപ്പാടുകളും,’ ആനിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്നും.

ജീവിതത്തെ പിന്നോട്ടുവലിക്കുന്ന പ്രതിസന്ധികളുണ്ടാകുമ്പോള്‍ തോറ്റുപോകരുതെന്നും ഏത് പ്രതിസന്ധിയും നേരിടാനുള്ള കരുത്ത് കാണിക്കണമെന്നുമാണ് വര്‍ക്കല ആനി ശിവയുടെ ജീവിതം നല്‍കുന്ന സന്ദേശം. പത്തുവര്‍ഷം മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാനട കാലത്ത് ഐസ്‌ക്രീമും നാരങ്ങവെള്ളവും വിറ്റിരുന്ന ആനി ശിവ ഇന്ന് അതേ സ്ഥലത്ത് സബ് ഇന്‍സ്‌പെക്ടറായാണ് നില്‍ക്കുന്നത്. 2016ല്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ആനി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വര്‍ക്കല റൂറല്‍ പോലീസ് സബ് ഡിവിഷന്‍ ആസ്ഥാനത്ത് സബ് ഇന്‍സ്‌പെക്ടര്‍ ആയി ചുമതലയേറ്റു.

Next Story