Top

പെനാല്‍റ്റി ദുരന്തം വിട്ടുമാറാതെ സൗത്ത്‌ഗേറ്റ്; തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുക്കുന്നുവെന്നും കോച്ച്

പെനാല്‍റ്റി ദുരന്തം ഗാരി സൗത്ത്‌ഗേറ്റിനെ വിട്ടുമാറുന്നില്ല. നേരത്തെ 1996-ല്‍ താരമെന്ന നിലയില്‍ അവസാന പെനാല്‍റ്റി സൗത്ത്‌ഗേറ്റ് തുലച്ചപ്പോള്‍ ജര്‍മനിയോട് തോറ്റ് ഇതേ വെംബ്ലി സ്‌റ്റേഡിയത്തിലാണ് അന്ന് ഇംഗ്ലണ്ട് തലകുനിച്ചുഒനിന്നത്. ഇന്ന് സൗത്ത്‌ഗേറ്റ് എന്ന പരിശീലകന്റെ കീഴിലും സമാന വിധിയാണ് ഇംഗ്ലണ്ടിനെ കാത്തിരുന്നത്. എതിരാളികള്‍ മാറിയെന്നു മാത്രം. ഒരിക്കല്‍ക്കൂടി പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാം സൗത്ത്‌ഗേറ്റ് ഏറ്റെടുക്കുകയാണ്. പെനാല്‍റ്റിയെടുക്കാനുള്ള ചുമതലയേല്‍പിച്ച താരങ്ങളുടെ പട്ടികയില്‍ മൂന്നു യുവതാരങ്ങളെ ഉള്‍പ്പെടുത്തിയതാണ് സൗത്ത്‌ഗേറ്റിന് മേല്‍ ആരോപിക്കുന്ന കുറ്റം. മാര്‍ക്കസ് റഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ […]

11 July 2021 10:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെനാല്‍റ്റി ദുരന്തം വിട്ടുമാറാതെ സൗത്ത്‌ഗേറ്റ്; തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുക്കുന്നുവെന്നും കോച്ച്
X

പെനാല്‍റ്റി ദുരന്തം ഗാരി സൗത്ത്‌ഗേറ്റിനെ വിട്ടുമാറുന്നില്ല. നേരത്തെ 1996-ല്‍ താരമെന്ന നിലയില്‍ അവസാന പെനാല്‍റ്റി സൗത്ത്‌ഗേറ്റ് തുലച്ചപ്പോള്‍ ജര്‍മനിയോട് തോറ്റ് ഇതേ വെംബ്ലി സ്‌റ്റേഡിയത്തിലാണ് അന്ന് ഇംഗ്ലണ്ട് തലകുനിച്ചുഒനിന്നത്. ഇന്ന് സൗത്ത്‌ഗേറ്റ് എന്ന പരിശീലകന്റെ കീഴിലും സമാന വിധിയാണ് ഇംഗ്ലണ്ടിനെ കാത്തിരുന്നത്. എതിരാളികള്‍ മാറിയെന്നു മാത്രം.

ഒരിക്കല്‍ക്കൂടി പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാം സൗത്ത്‌ഗേറ്റ് ഏറ്റെടുക്കുകയാണ്. പെനാല്‍റ്റിയെടുക്കാനുള്ള ചുമതലയേല്‍പിച്ച താരങ്ങളുടെ പട്ടികയില്‍ മൂന്നു യുവതാരങ്ങളെ ഉള്‍പ്പെടുത്തിയതാണ് സൗത്ത്‌ഗേറ്റിന് മേല്‍ ആരോപിക്കുന്ന കുറ്റം. മാര്‍ക്കസ് റഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നീ യുവതാരങ്ങള്‍ക്കാണ് സൗത്ത്‌ഗേറ്റ് ചുമതല കൈമാറിയത്. ഇതില്‍ ഇംഗ്ലണ്ടിന്റെ അവസാന കിക്കെടുത്ത സാക്കയ്ക്ക് വെറും 19 വയസുമാത്രമാണ് പ്രായം.

സമ്മര്‍ദ്ദ നിമിഷത്തില പരിചയസമ്പത്തുള്ള താരങ്ങളെ നിയോഗിക്കാതെ യുവതാരങ്ങളെ പരീക്ഷിച്ച സൗത്ത്‌ഗേറ്റിന്റെ തീരുമാനങ്ങളാണ് ഇംഗ്ലണ്ടിനെ തോല്‍പിച്ചതെന്നാണ് ആരാധകരുടെ ആരോപണം. ഈ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാണ് എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്ന് സൗത്ത്‌ഗേറ്റ് പ്രതികരിച്ചത്.

”ഇന്ന് പെനാല്‍റ്റി എടുക്കുന്നവരെ അവര്‍ പരിശീലനത്തില്‍ എന്തുചെയ്തുവെന്നതിനെ അടിസ്ഥാനമാക്കി ഞാന്‍ ആണ് തീരുമാനിച്ചത്. അതുകൊണ്ട് ഉണ്ടായ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏല്‍ക്കുന്നു” സൗത് ഗേറ്റ് പറഞ്ഞു. ”ഞങ്ങള്‍ തീര്‍ച്ചയായും നിരാശരാണ്, എങ്കിലും തന്റെ കളിക്കാരെ താന്‍ അഭിനന്ദിക്കുന്നു. അവര്‍ക്ക് സാധ്യമായതെല്ലാം അവര്‍ നല്‍കി,” സൗത്ത്‌ഗേറ്റ് കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories