Top

അര്‍ഹിച്ച വിജയം തട്ടിയെടുത്ത് മഴ; സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. മഴ നിയമപ്രകാരമാണ് സൗത്ത് ആഫ്രിക്കയുടെ വിജയം. മഴ തടസപ്പെടുത്തിയ കളിയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം സൗത്ത് ആഫ്രിക്ക 46.3 ഓവറില്‍ 223 റണ്‍സെന്ന നിലയിലായിരുന്നു. മത്സരം പൂര്‍ണമാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം 248ല്‍ നിന്ന് 223 ആയി പുനര്‍ നിര്‍ണയിച്ചു. ഇതോടെയാണ് ഇന്ത്യയ്ക്ക് അര്‍ഹിച്ച വിജയം നഷ്ടമായത്. ഓപ്പണര്‍ ലിസേല്‍ ലീയുടെ സെഞ്ച്വറി പ്രകടനമാണ്(131 പന്തില്‍ 132) സൗത്ത് ആഫ്രിക്കയുടെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. […]

12 March 2021 6:37 AM GMT

അര്‍ഹിച്ച വിജയം തട്ടിയെടുത്ത് മഴ; സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി
X

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. മഴ നിയമപ്രകാരമാണ് സൗത്ത് ആഫ്രിക്കയുടെ വിജയം. മഴ തടസപ്പെടുത്തിയ കളിയുടെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം സൗത്ത് ആഫ്രിക്ക 46.3 ഓവറില്‍ 223 റണ്‍സെന്ന നിലയിലായിരുന്നു. മത്സരം പൂര്‍ണമാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം 248ല്‍ നിന്ന് 223 ആയി പുനര്‍ നിര്‍ണയിച്ചു. ഇതോടെയാണ് ഇന്ത്യയ്ക്ക് അര്‍ഹിച്ച വിജയം നഷ്ടമായത്.

ഓപ്പണര്‍ ലിസേല്‍ ലീയുടെ സെഞ്ച്വറി പ്രകടനമാണ്(131 പന്തില്‍ 132) സൗത്ത് ആഫ്രിക്കയുടെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. ലീ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. 21 പന്തില്‍ 26 റണ്‍സാണ് സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ജുലന്‍ ഗോസ്വാമി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ മഴ കളിയുടെ വിധി മാറ്റിയെഴുതി. വിജയത്തോടെ പരമ്പരയില്‍ 2-1 മുന്നിലെത്താനും സൗത്ത് ആഫ്രിക്കയ്ക്ക് കഴിഞ്ഞു.

നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് സമാനമായി ജെമിഹ് റോഡ്രിഗസ് അതിവേഗം പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പുനം റൗട്ടും(108 പന്തില്‍ 77 റണ്‍സ്), സ്മൃതി മന്ദാനയും(25) സ്‌കോര്‍ ബോര്‍ഡില്‍ ചലനങ്ങളുണ്ടാക്കി. പിന്നീട് വന്ന ക്യാപ്റ്റന്‍ മിതാലി രാജ് ഉള്‍പ്പെടെയുള്ള മൂന്ന് പേരും 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തതോടെയാണ് ഇന്ത്യ 248ലെത്തിയത്.

മറുപടി ബാറ്റിംഗില്‍ ആദ്യ വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയ സൗത്ത് ആഫ്രിക്ക അതിവേഗം മുന്നേറുമെന്ന് തോന്നിച്ചു. എന്നാല്‍ വിക്കറ്റ് അധികം വീഴ്ത്താതെ തന്നെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു. സീനിയര്‍ പേസ് ബൗളറായ ജുലന്‍ ഗോസ്വാമി എറിഞ്ഞ ഒമ്പത് ഓവറില്‍ നിന്ന് വെറും 20 റണ്‍സെടുക്കാനെ സൗത്ത് ആഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടുള്ളു. ജുലന്‍ രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്.

Next Story

Popular Stories