Top

49-ാം ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി; പരമ്പര സ്വന്തമാക്കി സൗത്ത് ആഫ്രിക്ക

ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കന്‍ വനിതകള്‍ക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 269 വിജയലക്ഷ്യം 48.4 ഓവറില്‍ സൗത്ത് ആഫ്രിക്ക മറികടന്നു. ആദ്യമിറങ്ങിയ നാല് ബാറ്റര്‍മാരും സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി അര്‍ധസെഞ്ച്വറി നേടി. വിജയത്തോടെ പരമ്പരയും ഇന്ത്യക്ക് നഷ്ടമായി. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ 266 റണ്‍സെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു. സെഞ്ച്വറി നേടിയ പൂനം റൗട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ […]

14 March 2021 5:32 AM GMT

49-ാം ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി; പരമ്പര സ്വന്തമാക്കി സൗത്ത് ആഫ്രിക്ക
X

ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കന്‍ വനിതകള്‍ക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 269 വിജയലക്ഷ്യം 48.4 ഓവറില്‍ സൗത്ത് ആഫ്രിക്ക മറികടന്നു. ആദ്യമിറങ്ങിയ നാല് ബാറ്റര്‍മാരും സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി അര്‍ധസെഞ്ച്വറി നേടി. വിജയത്തോടെ പരമ്പരയും ഇന്ത്യക്ക് നഷ്ടമായി. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.

ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ 266 റണ്‍സെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു. സെഞ്ച്വറി നേടിയ പൂനം റൗട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. 123 പന്ത് നേരിട്ട പൂനം 10 ബൗണ്ടറികളുടെ അകമ്പടിയോടെ 104 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഹര്‍മ്മന്‍ പ്രീത് (54) അര്‍ധസെഞ്ച്വറി നേടി. 45 റണ്ണെടുത്ത ക്യാപ്റ്റന്‍ മിതാലി രാജാണ് മറ്റൊരു മികച്ച പ്രകടനം.

മറുപടി ബാറ്റിംഗ് ആരംഭിച്ച സൗത്ത് ആഫ്രിക്ക മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ 116 റണ്‍സിന്റെ കുട്ടുക്കെട്ട് ഉയര്‍ത്തിയ ആധികാരിക മുന്നേറ്റമാണ് നടത്തിയത്. ഓപ്പണ്‍മാരായ ലീയും(69) ക്യാപ്റ്റന്‍ ലോറ വൂള്‍വാര്‍ഡും (53) അര്‍ധസെഞ്ച്വറി നേടി.

സ്‌കോര്‍ 200 കടന്നതിന് ശേഷം നന്നായി പന്തെറിഞ്ഞ ഇന്ത്യ സൗത്ത് ആഫ്രിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ലാറ ഗോദ്‌വില്ലിലൂടെ തിരിച്ചുവന്ന സൗത്ത് ആഫ്രിക്ക 49-ാം ഓവറില്‍ ലക്ഷ്യത്തിലെത്തി. ഇന്ത്യക്ക് വേണ്ടി മാന്‍സി ജോഷിയും ഹര്‍മ്മന്‍ പ്രീതും രാജേശ്വരിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Next Story

Popular Stories